രാ​ഷ്ട്രീ​യക​ക്ഷി പ്ര​തി​നി​ധി​ക​ളു​മാ​യി ക​ള​ക്ട​ര്‍ ച​ർ​ച്ച ന​ട​ത്തി
Monday, March 1, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ സ​ഹ​ക​ര​ണ​വും ന​ല്‍​ക​ണ​മെ​ന്നു ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളോ​ടു ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​ഭ്യ​ര്‍​ഥി​ച്ചു. പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ സൗ​ഹാ​ര്‍​ദ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തോ​ടെ ജി​ല്ല​യി​ല്‍ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍​വ​ന്നു​ക​ഴി​ഞ്ഞു. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍​വ​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും മ​റ്റു പ​ര​സ്യ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്ത​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. നി​ല​വി​ല്‍ 2,736 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു ജി​ല്ല​യി​ലു​ള്ള​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 14 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി 1,428 ബൂ​ത്തു​ക​ള്‍​കൂ​ടി അ​ധി​ക​മാ​യി തു​റ​ക്കും.

നി​ല​വി​ലു​ള്ള ചി​ല ബൂ​ത്തു​ക​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം​മൂ​ലം ബൂ​ത്ത് മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ശി​പാ​ര്‍​ശ ന​ല്‍​കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.