സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Monday, March 1, 2021 11:25 PM IST
തി​രു​വ​ന​ന്ത​പു​രം : പ​തി​നൊ​ന്നാം ശ​മ്പ​ള​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​യ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ​പ്ര​തി​ഷേ​ധ ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ ഡോ​ക്ട​ർ​മാ​രും പ​ങ്കെ​ടു​ത്തു.
രോ​ഗി​പ​രി​ച​ര​ണം മു​ട​ങ്ങാ​തെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മ​ഹാ​മാ​രി​സ​മ​യ​ത്തു ജീ​വ​ൻ പ​ണ​യം വെ​ച്ച് സേ​വ​നം ചെ​യ്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് ശ​മ്പ​ള​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടെ​ന്ന് കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ന്തോ​ഷ് ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പ​ത്മ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.