ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Monday, March 1, 2021 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ ത​ല​ച്ചി​റ, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​രു​ക്കോ​ണം, തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ പൂ​ജ​പ്പു​ര, നേ​മം, മേ​ലാം​കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ഇ​വ​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും​ത​ന്നെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു​പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ണ്ടെ​യി​ന്‍​മെ​ന്‍റ്
സോ​ണ്‍ പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ണ​മ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തേ​ന്‍​ചേ​രി​ക്കോ​ണം, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ന​ങ്ങോ​ട്, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​നാ​ട് ടൗ​ണ്‍, ഇ​ര​വൂ​ര്‍, ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ലെ ത​ര​ട്ട​തൊ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.