മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം: ഒ​രാ​ൾ പി​ടി​യി​ൽ
Tuesday, March 2, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് വീ​ടി​നു​ള്ളി​ൽ ക​യ​റി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
​ക​ഴി​ഞ്ഞ 28 ന് ​വി​ഴി​ഞ്ഞം പ​ള്ളി​ത്തു​റ പു​ര​യി​ട​ത്തി​ൽ രാ​ജ​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ കോ​ട്ട​പ്പു​റം ഡീ​സ​ന്‍റ് മു​ക്ക് ഗ്രേ​സി ഭ​വ​നി​ൽ ഡാ​നി(25)​യെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ല​യ​ത്.
മോ​ഷ്ടി​ച്ചെ​ടു​ത്ത മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ര​മേ​ശ്, എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്കു​മാ​ര്‍, വി​ഷ്ണു​സ​ജീ​വ്, സി​പി​ഒ​മാ​രാ​യ അ​ജി​കു​മാ​ര്‍, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.