അ​ടി​സ്ഥാ​ന​മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി വെ​ള്ള​നാ​ട് പഞ്ചായത്ത് ബ​ജ​റ്റ്
Tuesday, March 2, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട് : കാ​ര്‍​ഷി​ക, ആ​രോ​ഗ്യ, ദാ​രി​ദ്യ ല​ഘൂ​ക​ര​ണ മേ​ഖ​ല​ക​ള്‍​ക്ക് പ്രാ​മു​ഖ്യം ന​ല്‍​കി വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്.
29, 83,32,757 രൂ​പ വ​ര​വും 24,3624020 രൂ​പ ചെ​ല​വും 5,47,08737രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്.
പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജ​ല​ക്ഷ്മി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ര്‍​ഷി​ക അ​നു​ബ​ന്ധ മേ​ഖ​ല​ക​ള്, ആ​രോ​ഗ്യ​മേ​ഖ​ല, മൃ​ഗ​സം​ര​ക്ഷ​ണ​വും ക്ഷീ​ര​വി​ക​സ​ന​വും എ​ന്നി​വ​യ്ക്കും പ്രാ​ധാ​ന്യം ന​ല്‍​കി​യി.​കൂ​ടാ​തെ കൃ​ഷി, മ​ത്സ്യ​ക്കൃ​ഷി, ക്ഷീ​ര​വി​ക​സ​നം, ആ​ടു​വ​ള​ര്‍​ത്ത​ല്‍ എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ല്‍ ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.
തു​ട​ര്‍​വി​ദ്യാ​ഭ്യാ​സം, സ്പോ​ര്‍​ട്സ്, വാ​യ​ന​ശാ​ല​ക​ളു​ടെ ന​വീ​ക​ര​ണം, തൊ​ഴി​ലു​റ​പ്പ്, വ​നി​താ​ക്ഷേ​മം, ഭ​വ​ന​നി​ര്‍​മാ​ണം എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നും പ​ട്ടി​ക​ജാ​തി​ക്ഷേ​മം, ശി​ശു​ക്ഷേ​മം എ​ന്നി​വ​യ്ക്കും പ്രാ​ധാ​ന്യം ന​ല്‍​കി.
മി​ത്ര​നി​കേ​ത​ന്‍ വി​ശ്വ​നാ​ഥ​ന്‍ മെ​മ്മോ​റി​യ​ല്‍​സ്റ്റേ​ഡി​യം, വെ​ളി​യ​ന്നൂ​ര്‍ ഇ​ന്‍​ഡോ​ര്‍​സ്റ്റേ​ഡി​യം, വെ​ള്ള​നാ​ട് നീ​ന്ത​ല്‍​കു​ളം എ​ന്നി​വ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ബ​ജ​റ്റ് യോ​ഗം തു​ട​ങ്ങാ​ന്‍ വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ല്‍ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ​ബ​ജ​റ്റ് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ബ​ഹി​ഷ്ക്ക​രി​ച്ചു. രാ​വി​ലെ 10ന് ​തു​ട​ങ്ങു​മെ​ന്ന​റി​യി​ച്ചി​രു​ന്ന യോ​ഗം 11.30നാ​ണ്തു​ട​ങ്ങി​യ​തെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​കു​മാ​റും ശോ​ഭ​ന്‍​കു​മാ​റും പ​റ​ഞ്ഞു.