യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം വ​ന​ത്തി​​ല്‍ ‍
Wednesday, March 3, 2021 2:00 AM IST
പാ​ങ്ങോ​ട്: യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം വ​ന​ത്തി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി. പാ​ങ്ങോ​ട് ച​ന്ത​ക്കു​ന്ന് ല​ക്ഷം വീ​ട് കോ​ള​നി​യി​ല്‍ എ.​ആ​ര്‍ ​നി​വാ​സി​ല്‍ റ​ഷീ​ദി​ന്‍റെ​യും അ​മ്മ​ണി​യു​ടെ​യും മ​ക​ന്‍ അം​ജി​തി​ന്‍റെ(31) മൃ​ത​ദേ​ഹ​മാ​ണ് ഭ​ര​ത​ന്നൂ​ര്‍ ക​ല്ലു​മ​ല വ​ന മേ​ഖ​ല​യി​ല്‍ മ​ര​ത്തി​ല്‍ തൂ​ങ്ങി നി​ല്ക്കു​ന്ന നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ അം​ജി​തും മ​റ്റ് ര​ണ്ടു പേ​രു​മാ​യി വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി. തു​ട​ര്‍​ന്ന് ഫോ​ണ്‍ ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഫോ​ണും വാ​ങ്ങി വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പോ​വു​ക​യും തി​രി​ച്ചെ​ത്താ​ന്‍ വൈ​കി​യ​തി​നാ​ല്‍ പോ​യി നോ​ക്കു​മ്പോ​ള്‍ ഒ​ടി​ഞ്ഞു കി​ട​ന്നി​രു​ന്ന അ​ക്കേ​ഷ്യ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ത്തി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ അം​ജി​തി​നെ കാ​ണ​പ്പെ​ട്ടു​വെ​ന്നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞ​താ​യി​ട്ടാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്.