കു​ടി​വെ​ള്ള വി​ത​ര​ണം: നി​ര​ക്ക് ദൂ​ര​ത്തി​നാ​നു​പാ​തി​ക​മാ​യി
Thursday, March 4, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ടാ​ങ്ക​റു​ക​ളി​ലൂ​ടെ​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 30 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള ദൂ​ര​ത്തി​ന് അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് നി​ല​വി​ൽ കു​ടി​വെ​ള്ളം ബു​ക്ക് ചെ​യ്യു​ന്ന​ത്. ബു​ക്കിം​ഗി​നു​ശേ​ഷം വാ​ട്ട​ർ അ​ഥോ​റി​റ്റി വെ​ന്‍റിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ നി​ന്നും 30 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് നി​ല​വി​ലു​ള്ള നി​ര​ക്ക് ന​ൽ​കി​യാ​ൽ മ​തി.
അ​തി​ന് മു​ക​ളി​ലു​ള്ള ദൂ​ര​ത്തി​നാ​ണ് അ​ധി​ക നി​ര​ക്ക്. അ​ടി​ക്ക​ടി​യു​ള്ള ഇ​ന്ധ​ന​വി​ല വ​ർ)​ന​വി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള നി​ര​ക്കി​ൽ സേ​വ​നം തു​ട​രാ​നാ​കി​ല്ലെ​ന്നും ദൂ​ര​ത്തി​നാ​നു​പാ​തി​ക​മാ​യി നി​ര​ക്ക് ഈ​ടാ​ക്ക​ണ​മെ​ന്നു​മു​ള്ള ടാ​ങ്ക​ർ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നേ​രെ​ത്തെ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​തു​പ്ര​കാ​രം നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഈ ​വ​ർ​ധ​ന​വ് ഉ​ൾ​പ്പെ​ടു​ത്തി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ബു​ക്കിം​ഗ് സ​മ​യ​ത്ത് അ​ട​ക്കു​ന്ന തു​ക​യ്ക്ക് ഉ​പ​രി​യാ​യി​വ​രു​ന്ന അ​ധി​ക തു​ക ഉ​പ​ഭോ​ക്താ​ക്ക​ൾ ടാ​ങ്ക​ർ ഉ​ട​മ​ക​ൾ​ക്ക് നേ​രി​ട്ട് ന​ക​ണം.
തു​ക എ​ത്ര​യാ​ണെ​ന്ന വി​വ​രം ന​ഗ​ര​സ​ഭ​യു​ടെ കോ​ൾ സെ​ന്‍റ​റി​ൽ നി​ന്ന് നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നും ഫോ​ൺ: 9496434488.