പൊ​തു​നി​ര​ത്തി​ൽ മ​ത്സ്യ​വി​ൽ​പ്പ​ന ത​കൃ​തി
Thursday, March 4, 2021 11:44 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ പൊ​തു​നി​ര​ത്തി​ല്‍ മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു. വ​ഴി​യ​രി​കി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​ൽ ച​ന്ത​യ്ക്കു​ള്ളി​ലെ മാ​ർ​ക്ക​റ്റി​ൽ ആ​രും എ​ത്തു​ന്നി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. എം​സി റോ​ഡി​ല്‍ തൈ​ക്കാ​ട് മു​ത​ലും ആ​റ്റി​ങ്ങ​ൽ റോ​ഡി​ല്‍ വ​ലി​യ​ക​ട്ട​യ്ക്കാ​ലി​ന് സ​മീ​പം വ​രെ​യും, കി​ഴ​ക്കേ റോ​ഡി​ലു​മെ​ല്ലാം ഇ​തു ത​ന്നെ​യാ​ണ് അ​വ​സ്ഥ.
ആ​റ്റി​ങ്ങ​ൽ റോ​ഡി​ല്‍ സ്വ​കാ​ര്യ ബ​സ് നി​റു​ത്തു​ന്ന ഭാ​ഗ​വും പ​രി​സ​ര​വും മ​ത്സ്യ​വി​ല്‍​പ്പാ​ന​ക്കാ​ര്‍ കൈ​യ​ട​ക്കി​യ നി​ല​യാ​ണ്. വെ​ഞ്ഞാ​റ​മൂ​ട് ച​ന്ത​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍ ക​ച്ച​വ​ട​മി​ല്ലാ​തെ എ​ന്ത്ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴു​ങ്ങു​ക​യാ​ണ്.
മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ല്‍ പ​ങ്ക് പ​റ്റു​ന്ന പ​ഞ്ചാ​യ​ത്ത് ഇ​വി​ട​ത്തെ ക​ച്ച​വ​ട​ക്കാ​രു​ടെ ഏ​റെ നാ​ളാ​യു​ള്ള പ​രാ​തി​യോ​ട് മു​ഖം​തി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ര​ണ്ട് വ​ര്‍​ഷം മു​മ്പ് ഗ​താ​ഗ​ത​കു​രു​ക്ക് അ​ഴി​ക്കാ​നെ​ന്ന പേ​രി​ല്‍ പോ​ലീ​സ് പൊ​തു​നി​ര​ത്തി​ലെ മ​ത്സ്യ വി​ല്‍​പ്പ​ന ത​ട​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് പൂ​ര്‍​വാ​ധി​കം ശ​ക്തി​യാ​ര്‍​ജി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു നി​ര​ത്തി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ടം പൊ​തു​ജ​ന​ത്തി​ന് ദു​ര​തം വി​ധ​യ്ക്കു​ന്നു​വെ​ന്ന് പ​രാ​തി​യു​ണ്ട്.
ഏ​റെ വി​ശാ​ല​മാ​യ മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ഉ​ണ്ടാ​യി​ട്ടും പൊ​തു നി​ര​ത്തി​ല്‍ നി​ന്നും മാ​ത്രം മ​ത്സ്യം വി​ല്‍​ക്കൂ എ​ന്ന സാ​ഹ​ച​ര്യം അ​ധി​ക്യ​ത​രു​ടെ പി​ടി​പ്പ്കേ​ടാ​യാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. റോ​ഡ് കൈ​യേ​റി​യു​ള്ള അ​ന​ധി​കൃ​ത മ​ത്സ്യ​വി​ൽ​പ്പ​ന​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.