പാ​റ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പാ​ഠശാ​ല
Sunday, March 7, 2021 12:05 AM IST
എം. ​പ്രേം​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം: ന​വാ​ഗ​ത​രാ​യി മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​വ​രെ വി​ജ​യി​പ്പി​ച്ച ച​രി​ത്ര​മു​ള്ള മ​ണ്ഡ​ല​മാ​ണു പാ​റ​ശാ​ല. അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ​യി​ക​ൾ​ക്കു മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പാ​ഠ​ശാ​ല കൂ​ടി​യാ​ണ്. യു​വ​ജ​ന​സ​മ​ര​ങ്ങ​ളി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​യ സി​പി​എം നേ​താ​വ് സി.​കെ. എ​ന്നു വി​ളി​പ്പേ​രു​ള്ള സി.​കെ. ഹ​രീ​ന്ദ്ര​നാ​ണു പാ​റ​ശാ​ല​യി​ലെ നി​ല​വി​ലെ ജ​ന​പ്ര​തി​നി​ധി. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ എ.​ടി. ജോ​ർ​ജി​നെ​യാ​ണു ഹ​രീ​ന്ദ്ര​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ര​മ​ന ജ​യ​നാ​യി​രു​ന്നു ബി​ജെ​പി സ്ഥാ​നാ​ർ​ഥി.
1982-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​സു​ന്ദ​ര​ൻ നാ​ടാ​ർ സി​പി​എ​മ്മി​ലെ വി.​ജെ. ത​ങ്ക​പ്പ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 87-ൽ ​സി​പി​എ​മ്മി​ലെ എം.​സ​ത്യ​നേ​ശ​നോ​ടു സു​ന്ദ​ര​ൻ നാ​ടാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. 91-ൽ ​മ​ണ്ഡ​ലം സി​പി​എ​മ്മി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സി​ലെ എം.​ആ​ർ. ര​ഘു​ച​ന്ദ്ര​ബാ​ൽ പി​ടി​ച്ചെ​ടു​ത്തു. സ​ത്യ​നേ​ശ​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ദീ​ർ​ഘ​കാ​ലം സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച സത്യ​നേ​ശ​ൻ പി​ന്നീ​ട് മ​ണി​ച്ച​ൻ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​തും പാ​റ​ശാ​ല​യു​ടെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. 96-ൽ ​കോ​ണ്‍​ഗ്ര​സ് ര​ഘു​ച​ന്ദ്ര ബാ​ലി​നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​പ്പോ​ൾ എ​ൻ. സു​ന്ദ​ര​ൻ നാ​ടാ​ർ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു. സി​പി​എ​മ്മി​ലെ ഡ​ബ്ല്യു.​ആ​ർ. ഹീ​ബ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സു​ന്ദ​ര​ൻ നാ​ടാ​ർ വി​ജ​യ​പീ​ഠ​മേ​റി.

ര​ഘു​ച​ന്ദ്ര ബാ​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ സു​ന്ദ​ര​ൻ നാ​ടാ​ർ 2001-ലും ​മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. സി​പി​എ​മ്മി​ലെ ആ​ർ.​ശെ​ൽ​വ​രാ​ജാ​യി​രു​ന്നു എ​തി​രാ​ളി. 2006-ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശെ​ൽ​വ​രാ​ജ് സു​ന്ദ​ര​ൻ നാ​ടാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സി​പി​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യി നി​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു 2011-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ൽ ശെ​ൽ​വ​രാ​ജ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്‍റെ ജി​ല്ല​യി​ലെ പ്ര​മു​ഖ​നും ഇ​പ്പോ​ൾ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ആ​നാ​വൂ​ർ നാ​ഗ​പ്പ​നാ​ണു സ്ഥാ​നാ​ർ​ഥി​യാ​യ​ത്. വി​എ​സ് പ​ക്ഷ​ക്കാ​ര​നാ​യ ശെ​ൽ​വ​രാ​ജി​നെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി. ഫ​ലം വ​പ്പോ​ൾ നാ​ഗ​പ്പ​ൻ കോ​ണ്‍​ഗ്ര​സി​ലെ എ.​ടി.​ജോ​ർ​ജി​നോ​ടു പ​രാ​ജ​യ​പ്പെ​ടു​ക​യും ശെ​ൽ​വ​രാ​ജ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടു വ​ർ​ഷം മു​ന്പു ത​ന്നെ ബി​ജെ​പി നേ​താ​വ് ക​ര​മ​ന ജ​യ​ൻ മ​ണ്ഡ​ല​ത്തി​ൽ ത​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന മോ​ഹ​വു​മാ​യി ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 33,028 വോ​ട്ടു​ക​ൾ നേ​ടി ശ​ക്ത​മാ​യ സാ​ന്നി​ധ്യം ജ​യ​ൻ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഇ​ത്ത​വ​ണ​യും അ​ദ്ദേ​ഹം ത​ന്നെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. എ.​ടി.​ജോ​ർ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നു വാ​ദി​ക്കു​വ​രും കോ​ണ്‍​ഗ്ര​സി​ൽ ഉ​ണ്ട്. കി​ഫ്ബി​യി​ലൂ​ടെ സ്കൂ​ളു​ക​ളു​ടെ​യ​ട​ക്കം മ​ണ്ഡ​ല​ത്തി​ലെ ഭൗ​തി​ക സാ​ഹ​ച​ര്യം വ​ലി​യ തോ​തി​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​യെ​ന്നാ​ണു സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ത്. എം​എ​ൽ​എ​യു​ടേ​തു കേ​വ​ലം അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണെും മ​ണ്ഡ​ല​ത്തി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നൂ​വെ​ന്നു​മാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​ക്ഷേ​പം.