ജി.​കാ​ര്‍​ത്തി​കേ​യ​ന്‍ വി​ട​പ​റ​ഞ്ഞി​ട്ട് ഇ​ന്ന് ആ​റു വ​ര്‍​ഷം
Sunday, March 7, 2021 12:05 AM IST
നെ​ടു​മ​ങ്ങാ​ട്: മു​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ ജി.​കാ​ര്‍​ത്തി​കേ​ന്‍ വി​ട​പ​റ​ഞ്ഞി​ട്ടു ഇ​ന്ന് ആ​റു വ​ര്‍​ഷം തി​ക​യു​ന്നു. അ​ദ്ദേ​ഹം കാ​ല്‍ നൂ​റ്റാ​ണ്ടു​കാ​ലം പ്ര​തി​നി​ധീ​ക​രി​ച്ച അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പൗ​രാ​വ​ലി​യും ജി.​കാ​ര്‍​ത്തി​കേ​യ​ന്‍ മെ​മ്മോ​റി​യ​ല്‍‌ ട്ര​സ്റ്റും കോ​ൺ​ഗ്ര​സ്‌ അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും ചേ​ര്‍​ന്ന് ജി.​കാ​ര്‍​ത്തി​കേ​യ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തു​ന്നു.

ഇ​ന്നു രാ​വി​ലെ 10ന് ​ആ​ര്യ​നാ​ട് ആ​തി​ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. അ​ഡ്വ.​അ​ടൂ​ർ പ്ര​കാ​ശ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ,കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, അ​ഡ്വ. വി​തു​ര ശ​ശി, ട്ര​സ്റ്റ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.​എം.​ടി.​സു​ലേ​ഖ തു​ട​ങ്ങി​യ​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തും.