സി​വി​ൽ സ്റ്റേ​ഷ​നി​ലെ കൃ​ഷി​യി​ടം പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടാ​യി
Sunday, March 7, 2021 11:44 PM IST
പേ​രൂ​ർ​ക്ക​ട: വി​ഷ​മു​ക്ത പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ലെ കൃ​ഷി​യി​ടം ഓ​ർ​മ​യാ​യി. നി​ര​വ​ധി പ​ച്ച​ക്ക​റി​ക​ളും മ​റ്റ് വി​ള​യി​ച്ചി​രു​ന്ന 50 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഇ​ടി​ച്ചു​നി​ര​ത്തി പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ തീ​രെ സ്ഥ​ലം ഇ​ല്ലാ​ത്ത​തു​മാ​ണ് ഇ​ത്ത​ര​മൊ​രു ചി​ന്ത​യി​ലേ​ക്ക് പ്രേ​രി​പ്പി​ച്ച​ത് അ​ധി​കൃ​ത​രു​ടെ വാ​ദം.

അ​തേ​സ​മ​യം വി​ശാ​ല​മാ​യ സി​വി​ൽ സ്റ്റേ​ഷ​ൻ നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. വി​ഷ​മു​ക്ത​മാ​യ നി​ര​വ​ധി പ​ച്ച​ക്ക​റി​ക​ൾ വി​ള​യി​ച്ചെ​ടു​ക്കു​ക​യും വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യും ചെ​യ്തി​രു​ന്ന കൃ​ഷി​യി​ട​മാ​ണ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​നു വ​ഴി​മാ​റി​യ​ത്.

ബി​ജു പ്ര​ഭാ​ക​ർ ക​ള​ക്ട​റാ​യി​രു​ന്ന സ​മ​യ​ത്ത് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് വി​പ​ണി വി​ല​യു​ടെ പ​കു​തി വി​ല​യ്ക്ക് ന​ൽ​കി വ​ന്നി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് കൃ​ഷി​യി​ടം പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ആ​ക്കി മാ​റ്റു​ന്ന​താ​ണ് ന​ല്ല​ത് എ​ന്ന് ഇ​തേ മു​ൻ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം ഇ​ടി​ച്ചു നി​ര​ത്തു​ന്ന കൃ​ഷി​യി​ടം പി​ന്നീ​ട് വാ​ഹ​ന​ത്തി​ര​ക്ക് കു​റ​യു​ന്ന വേ​ള​യി​ലെ​ങ്കി​ലും വീ​ണ്ടും പ​ച്ച​ക്ക​റി വി​ള​യി​ച്ചെ​ടു​ക്കു​ന്ന​തി​ന് ഉ​പ​യു​ക്ത​മാ​ക്ക​ണം എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ആ​വ​ശ്യം.