ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​ 18 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ
Sunday, March 7, 2021 11:44 PM IST
മം​ഗ​ല​പു​രം: സ്പി​രി​റ്റ് ക​ട​ത്തു​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി ന​ട​ന്ന പ്ര​തി​യെ 18 വ​ർ​ഷ​ത്തി​നു​ശേ​ഷം മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ചി​റ​യി​ൻ​കീ​ഴ് ക​ട​യ്ക്കാ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്ത് ചെ​റു​നെ​ല്ലി വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ( സു​മേ​ഷ് 46)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്പി​രി​റ്റ് കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ 2003 ൽ ​മം​ഗ​ല​പു​രം പേ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പ​ല​യി​ട​ങ്ങ​ളി​ലും ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ജി​ല്ല​യി​ൽ 175 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 175 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 1 സ്ഥി​രീ​ക​രി​ച്ചു. 205 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 2,180 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 116 പേ​ർ​ക്കു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 1,347 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​കെ 17,040 പേ​ർ വീ​ടു​ക​ളി​ലും 45 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,517 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.