കൈ​റ്റ് ഫെ​സ്റ്റ് ന​ട​ത്തി
Sunday, March 7, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ​ദേ​ശീ​യ വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം വേ​ളി ബീ​ച്ചി​ൽ പ​ട്ടം പ​റ​ത്തി​ലി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന് ട്രി​വാ​ൻ​ഡ്രം കൈ​റ്റ് ടീ​മും ട്രി​വാ​ൻ​ഡ്രം വി​മ​ൻ​സ് കൈ​റ്റ് ടീ​മും ചേ​ർ​ന്ന് കൈ​റ്റ് ഫെ​സ്റ്റ് ന​ട​ത്തി.

മ​ന്ത്രി കെ. ​കെ. ശൈ​ല​ജ തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത 100 വ​നി​താ ര​ത്ന​ങ്ങ​ൾ വേ​ളി ക​ട​പ്പു​റ​ത്ത് പ​റ​ന്നു​യ​ർ​ന്നു. ട്രി​വാ​ന്‍​ഡ്രം കൈ​റ്റ് ടീ​മി​നെ ന​യി​ക്കു​ന്ന​ത് ടീം ​ക്യാ​പ്റ്റ​ന്‍ കി​ര​ണ്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ ട്ര​ഷ​റ​ർ ഷൈ​ജു എ​ന്നി​വ​രും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ര്‍​ദ്ര ത​മ്പി, പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ലു​ബാ​ബ​ത്ത് ഉ​മ്മ​ര്‍ എ​ന്നി​വ​രു​മാ​ണ്.