ഇ​ട​ത്തേ​ക്കും വ​ല​ത്തേ​ക്കും ചാ​യു​ന്ന നെ​ടു​മ​ങ്ങാ​ട്
Sunday, March 7, 2021 11:47 PM IST
എം.പ്രേംകുമാർ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ പ​തി​റ്റാ​ണ്ട ുക​ളാ​യി കോ​ണ്‍​ഗ്ര​സ് - സി​പി​ഐ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് നെ​ടു​മ​ങ്ങാ​ട്. 1982 മു​ത​ലി​ങ്ങോ​ട്ടു​ള്ള എ​ട്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ഞ്ചു ത​വ​ണ വി​ജ​യം സി​പി​ഐ​ക്കൊ​പ്പം. മൂ​ന്നു ത​വ​ണ കോ​ണ്‍​ഗ്ര​സും ജ​യി​ച്ചു. 1987 മു​ത​ലി​ങ്ങോ​ട്ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പാ​ലോ​ട് ര​വി​യാ​ണ്. ഏ​ഴു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു വി​ജ​യം. നാ​ലു തോ​ൽ​വി.​സി​പി​ഐ​യു​ടെ മു​തി​ർ​ന്ന നേ​താ​വാ​യ സി. ​ദി​വാ​ക​ര​നാ​ണ് ഇ​പ്പോ​ൾ നെ​ടു​മ​ങ്ങാ​ടി​ന്‍റെ പ്ര​തി​നി​ധി. സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ദി​വാ​ക​ര​ൻ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നു​ണ്ട ാകി​ല്ല. പ​ക​രം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​നി​ലാ​കും മ​ത്സ​രി​ക്കു​ക. യു​ഡി​എ​ഫി​ൽ പി.​എ​സ്. പ്ര​ശാ​ന്ത്, പാ​ലോ​ട് ര​വി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ബി​ജെ​പി​യി​ൽ നി​ന്ന് ജെ.​ആ​ർ. പ​ദ്മ​കു​മാ​ർ മ​ത്സ​രി​ക്കാ​നാ​ണു സാ​ധ്യ​ത.
യു​ഡി​എ​ഫ് - എ​ൽ​ഡി​എ​ഫ് മു​ഖാ​മു​ഖ പോ​രാ​ട്ടം ന​ട​ക്കു​ന്ന നെ​ടു​മ​ങ്ങാ​ടി​ന്‍റെ രാ​ഷ്ട്രീ​യ സ്വ​ഭാ​വ​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​റ്റം വ​ന്നു. ബി​ജെ​പി മൂ​ന്നാം ശ​ക്തി​യാ​യി ഉ​ദ​യം ചെ​യ്ത​താ​ണ് മ​ണ്ഡ​ല​ത്തി​ൽ വ​ന്ന മാ​റ്റം. 2011 ൽ ​വെ​റും 5,971 വോ​ട്ട് മാ​ത്രം നേ​ടി​യ ബി​ജെ​പി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35,139 വോ​ട്ട് നേ​ടി മൂ​ന്നാം ശ​ക്തി​യെ​ന്നു തെ​ളി​യി​ച്ചു. വി.​വി. രാ​ജേ​ഷാ​യി​രു​ന്നു അ​ന്നു ബി​ജെ​പി സ്ഥാ​നാ​ർ​ഥി. അ​വ​ർ​ക്കു പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കാ​വു​ന്ന മ​ണ്ഡ​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നെ​ടു​മ​ങ്ങാ​ട്.
1982 ൽ ​സി​പി​ഐ​യു​ടെ കെ.​വി. സു​രേ​ന്ദ്ര​നാ​ഥാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ടു നി​ന്നു ജ​യി​ച്ചു ക​യ​റി​യ​ത്. കോ​ണ്‍​ഗ്ര​സ് - എ​യി​ലെ എ​സ്. വ​ര​ദ​രാ​ജ​ൻ നാ​യ​രെ​യാ​ണ് ആ​ശാ​ൻ എ​ന്നു വി​ളി​പ്പേ​രു​ള്ള സു​രേ​ന്ദ്ര​നാ​ഥ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 1987 ൽ ​യു​ഡി​എ​ഫ് പാ​ലോ​ട് ര​വി​യെ ക​ള​ത്തി​ലി​റ​ക്കി​യെ​ങ്കി​ലും മ​ണ്ഡ​ലം സു​രേ​ന്ദ്ര​നാ​ഥി​നൊ​പ്പം നി​ന്നു.
1991 ൽ ​പാ​ലോ​ട് ര​വി കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. കെ. ​ഗോ​വി​ന്ദ​പി​ള്ള​യാ​യി​രു​ന്നു സി​പി​ഐ സ്ഥാ​നാ​ർ​ഥി. 1996 ലും ​പാ​ലോ​ട് ര​വി വി​ജ​യം ആ​വ​ർ​ത്തി​ച്ചു. ഇ​ത്ത​വ​ണ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു എ​തി​രാ​ളി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ട ും പാ​ലോ​ട്- മാ​ങ്കോ​ട് അ​ങ്കം. വി​ജ​യം മാ​ങ്കോ​ടി​നൊ​പ്പ​മാ​യി​രു​ന്നു. 2006 ൽ ​ഇ​വ​ർ വീ​ണ്ട ും ഏ​റ്റു​മു​ട്ടി. അ​പ്പോ​ഴും വി​ജ​യം മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​നൊ​പ്പ​മാ​യി​രു​ന്നു. 2011 ൽ ​സി​പി​ഐ പി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ ക​ള​ത്തി​ലി​റ​ക്കി. പാ​ലോ​ട് ര​വി ഇ​ക്കു​റി മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി. ​ദി​വാ​ക​ര​ൻ സി​പി​ഐ​യ്ക്കു വേ​ണ്ട ി മ​ത്സ​ര​ത്തി​നി​റ​ങ്ങി. പാ​ലോ​ട് ര​വി ഒ​രി​ക്ക​ൽ കൂ​ടി കോ​ണ്‍​ഗ്ര​സി​നു വേ​ണ്ട ി ഗോ​ദ​യി​ൽ. വി​ജ​യം ദി​വാ​ക​ര​നൊ​പ്പ​മാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ മു​ന്നേ​റ്റ​മാ​യി​രു​ന്നു അ​ന്നു ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഏ​താ​യാ​ലും മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു കൂ​ടി അ​ര​ങ്ങൊ​രു​ങ്ങു​ന്പോ​ൾ നെ​ടു​മ​ങ്ങാ​ട് ശ​ക്ത​മാ​യ ത്രി​കോ​ണ പോ​രാ​ട്ട​ത്തി​നു​ള്ള സാ​ധ്യ​ത​യാ​ണു തെ​ളി​യു​ന്ന​ത്.