ഫാ.​ഹി​ലാ​രി​യു​ടെ 50-ാം ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം
Sunday, March 7, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് ഇ​ട​വ​ക​യി​ലെ ആ​ദ്യ പു​രോ​ഹി​ത​ൻ ഫാ.​ഹി​ലാ​രി​യു​ട 50-ാം ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി. ഫാ.​ഹി​ലാ​രി​യു​ടെ മ​താ​പി​താ​ക്ക​ൾ സ​മ​ർ​ച്ച​താ​ണ് ഇ​ന്നു വെ​ട്ടു​കാ​ട് ഇ​ട​വ​ക​യി​ലെ ക്രി​സ്തു​രാ​ജ​ത്വ തി​രു​സ്വ​രൂ​പം.
വെ​ട്ടു​കാ​ട് ഇ​ട​വ​ക​യി​ൽ പു​രാ​ത​ന കു​ടും​ബ​ത്തി​ൽ കാ​ർ​മ​ൽ മി​രാ​ന്‍റ​യു​ടെ​യും കാ​ത​റി​ൻ മി​രാ​ന്‍റ​യു​ടെ​യും ആ​റാ​മ​ത്തെ മ​ക​നാ​യി 1912 ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ഫാ.​ഹി​ലാ​രി ജ​നി​ച്ച​ത്. 1940 ന​വം​ബ​ർ 27ന് ​കൊ​ല്ലം രൂ​പ​താ മെ​ത്രാ​നി​ൽ നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.
കോ​ട്ടാ​ർ രൂ​പ​ത​യി​ൽ​പ്പെ​ട്ട രാ​ജാ​വൂ​ർ, കു​ള​ച്ച​ൽ, ക​ണ്ട ർ​വി​ളാ​കം, പ​ഴ​യ​ക​ട തു​ട​ങ്ങി​യ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 1971 മാ​ർ​ച്ച് ഏ​ഴി​നാ​യി​രു​ന്നു മ​ര​ണം.
ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ത്തി​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ഡോ.​സി.​ജോ​സ​ഫ് മു​ഖ്യ​കാ​ർ​മി​ക​നാ​യി.