നെ​യ്യാ​റ്റി​ന്‍​ക​ര ആ​ര്‍​ക്കൊ​പ്പം: ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടെ മു​ന്ന​ണി​ക​ള്‍
Wednesday, April 7, 2021 11:40 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
നെ​യ്യാ​റ്റി​ന്‍​ക​ര : വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും കൂ​ട്ട​ലും കി​ഴി​ക്ക​ലും തു​ട​ങ്ങി. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ മൂ​ന്നു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ 72.16 ശ​ത​മാ​നം പേ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 74.99 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​ക്ക​ഴി​ഞ്ഞു.
സി​റ്റിം​ഗ് എം​എ​ല്‍​എ കെ. ​ആ​ന്‍​സ​ല​ന് ത​ന്നെ വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം സി​പി​എം ന​ല്‍​കി​യ​പ്പോ​ള്‍ പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും ഒ​രു​പോ​ലെ പ​തി​വു പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​വാ​ര്‍​ന്ന ഭ​ര​ണ​നേ​ട്ട​വു​മാ​ണ് എ​ല്‍​ഡി​എ​ഫ് മു​ന്നോ​ട്ടു വ​ച്ച​ത്. മു​ന്‍ എം​എ​ല്‍​എ കൂ​ടി​യാ​യ ആ​ര്‍. ശെ​ല്‍​വ​രാ​ജി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് യു​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ഴും എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഒ​രു​പ​ടി മു​ന്നി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. അ​തേ സ​മ​യം വോ​ട്ടെ​ടു​പ്പ് അ​ടു​ത്ത​തോ​ടു കൂ​ടി മ​ത്സ​രം ക​ടു​ത്തു.
ഹോ​ട്ട​ല്‍ വ്യ​വ​സാ​യി​യും ചെ​ങ്ക​ല്‍ സ്വ​ദേ​ശി​യു​മാ​യ ചെ​ങ്ക​ല്‍ എ​സ്. രാ​ജ​ശേ​ഖ​ര​ന്‍​നാ​യ​രെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ക്കു​ക​യും പ്ര​ചാ​ര​ണ രം​ഗ​ത്ത് ബി​ജെ​പി വ്യാ​പൃ​ത​മാ​കു​ക​യും ചെ​യ്ത​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ ത്രി​കോ​ണ മ​ത്സ​ര സ്വ​ഭാ​വം പ്ര​ക​ട​മാ​യി. മൂ​ന്ന് മു​ന്ന​ണി​ക​ളും നാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന് കൊ​ഴു​പ്പ് കൂ​ട്ടാ​ന്‍ ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി​യും ഉ​മ്മ​ന്‍​ചാ​ണ്ടി​യും പ​ങ്കെ​ടു​ത്ത റോ​ഡ് ഷോ​ക​ളും സം​ഘ​ടി​പ്പി​ച്ചു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തോ​ടൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​വേ​ശം പ​ക​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലും സം​ബ​ന്ധി​ച്ചു. ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ​യാ​ണ് എ​ന്‍​ഡി​എ​യു​ടെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വാ​ഹ​ന പ​ര്യ​ട​ന​വും റോ​ഡ് ഷോ ​യും ബൈ​ക്ക് റാ​ലി​യും ഓ​ട്ടോ, കാ​ര്‍ റാ​ലി​യു​മൊ​ക്കെ വി​വി​ധ മു​ന്ന​ണി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി . സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ളു​ടെ അ​ഴി​മ​തി​ക​ള്‍ എ​ണ്ണി​യെ​ണ്ണി പ​റ​ഞ്ഞ് യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് മൂ​ര്‍​ച്ച കൂ​ട്ടി​യ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ ക​ഥ​ക​ള്‍ നി​ര​ത്തി​യാ​യി​രു​ന്നു എ​ന്‍​ഡി​എ യു​ടെ പ്ര​ചാ​ര​ണം.
ക​ര​യും ക​ട​ലും ഒ​രു​പോ​ലെ ഉ​ള്‍​പ്പെ​ട്ട നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു ന​ഗ​ര​സ​ഭ​യും അ​ഞ്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണു​ള്ള​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​നാ​ണ് ഭ​ര​ണ​മെ​ങ്കി​ലും ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി മാ​റി​യ​ത് കോ​ണ്‍​ഗ്ര​സാ​ണ്. അ​തി​യ​ന്നൂ​ര്‍, ചെ​ങ്ക​ല്‍, തി​രു​പു​റം, കു​ള​ത്തൂ​ര്‍, കാ​രോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും കൃ​ത്യ​മാ​യ വോ​ട്ടു​ബാ​ങ്കു​ക​ളു​ണ്ട്. എ​ന്നാ​ല്‍ ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്പോ​ഴും ബി​ജെ​പി യു​ടെ വോ​ട്ട് വി​ഹി​തം വ​ര്‍​ധി​ക്കു​ന്ന​ത് ഇ​രു മു​ന്ന​ണി​ക​ള്‍​ക്കും ത​ല​വേ​ദ​ന​യു​മാ​ണ്. 2012 ല്‍ ​നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ബി​ജെ​പി ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​രു​ത്ത് തെ​ളി​യി​ച്ച​ത്. എ​ന്നാ​ല്‍ അ​ന്ന​ത്തെ പ്ര​ക​ട​നം പി​ന്നീ​ട് എ​ന്‍​ഡി​എ​യ്ക്ക് ഈ ​മ​ണ്ഡ​ല​ത്തി​ല്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന​ത് എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഒ​രു​പോ​ലെ ആ​ശ്വാ​സ​വു​മാ​ണ്. പ​ക്ഷെ, ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഗ​ര​സ​ഭ​യി​ലേ​യ്ക്ക് മു​ന്‍​പ്രാ​വ​ശ്യ​ത്തെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ബി​ജെ​പി അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ന്താ​യാ​ലും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ള്‍ കാ​ത്തി​രി​പ്പി​ന്‍റേ​ത് കൂ​ടി​യാ​ണ്. മേ​യ് ര​ണ്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ ക​ഴി​യു​ന്പോ​ഴേ ജ​ന​മ​ന​സ് വ്യ​ക്ത​മാ​വു​ക​യു​ള്ളൂ.