മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു : ടി​എ​സ് ക​നാ​ലി​ന് സം​ര​ക്ഷ​ണ​ഭി​ത്തി
Thursday, April 8, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം : ശു​ചി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ ത​ക​ർ​ന്ന ടി​എ​സ് ക​നാ​ലി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ചു. ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ച്ച​ത്. വ​ള്ള​ക്ക​ട​വ് മു​ത​ൽ പു​ത്ത​ൻ​പാ​ലം​വ​രെ​യു​ള്ള ക​നാ​ലി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് പു​ന​ർ​നി​ർ​മി​ച്ച​ത്.
ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ട​യി​ല​ല്ല സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തെ​ന്ന് ഇ​ന്‍റ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ വ​കു​പ്പ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ വാ​ദി​ച്ചെ​ങ്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ ബ​സു​ക​ളും ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി അ​ടി​യ​ന്തി​ര​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്ന്ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് വ​കു​പ്പ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ഗം റ​ഹിം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.