തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു​വ​ന്ന അ​ധ്യാ​പ​ക​ർ​ക്ക് പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Thursday, April 8, 2021 11:36 PM IST
വി​ഴി​ഞ്ഞം : തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു​വ​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലു​മു​ള്ള സ​മ​യം ന​ൽ​കാ​തെ പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല ന​ൽ​കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്‌​ഷ​ൻ ഡ്യൂ​ട്ടി​യി​ലേ​ർ​പ്പെ​ട്ട മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ആ​ർ​ടി​പി​സി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും ചെ​റി​യ ജ​ല​ദോ​ഷ ല​ക്ഷ​ണ​മു​ള്ള​വ​ർ പോ​ലും നി​രീ​ക്ഷ​ണ​ത്തി​ൽ​ക​ഴി​യ​ണ​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത് .
തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍,പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​നി​ല്‍ സ​ജീ​വ​മാ​യി​പ​ങ്കെ​ടു​ത്ത​വ​ര്‍ എ​ന്നി​വ​രി​ൽ പ​ല അ​ധ്യാ​പ​ക​രും ഇ​ല​ക്‌​ഷ​ൻ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രാ​യി എ​ത്തു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ആ​ർ​ടി​പി​സി പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക സം​വി​ധാ​ന​വും ആ​വ​ശ്യ​മാ​യ​സ​മ​യ​വും ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന എ​ണ്ണം വ​ലി​യ​തോ​തി​ൽ ഉ​യ​രു​ത​യാ​ണെ​ന്ന അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് പ​രീ​ക്ഷ​ക്കെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും​ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.
ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു പോ​ലും സ​മ​യം ന​ൽ​കാ​തെ​യു​ള്ള അ​ധ്യാ​പ​ക​രുു​ടെ ജോ​ലി.​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്ക്കു​പ​യോ​ഗ​വും ശ​രി​യാ​യ നി​ല​യി​ൽ പ​ലി​ക്കാ​തെ വ​ലി​യ​തോ​തി​ൽ ജ​നം കൂ​ടി​ച്ചേ​ർ​ന്നി​രു​ന്നു​.
പ​രീ​ക്ഷ​യ്ക്ക് പോ​കു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും​ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഒ​രു​പോ​ലെ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​വു​മു​ണ്ട്.