ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലെ താ​മ​സ​ക്കാ​ര​നെ കാ​ട്ടാ​ന ച​വി​ട്ടിക്കൊന്നു
Friday, April 9, 2021 3:16 AM IST
പാ​ലോ​ട്: ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലെ താ​മ​സ​ക്കാ​ര​നെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്നു. ശാ​സ്താം​ന​ട പി​ള്ളേ​ക്കോ​ട് ച​തു​പ്പി​ൽ സ​ദാ​ന​ന്ദ​ൻ (65) ആ​ണ് കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ഉ​ണ​ക്ക​ത്തോ​ട് ഉ​ൾ​വ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലെ വീ​ട്ടി​ൽ നി​ന്നും ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​ദാ​ന​ന്ദ​ൻ ആ​ടി​ന് തോ​ലൊ​ടി​ക്കാ​നാ​യി ഉ​ണ​ക്ക​ത്തോ​ട് വ​ന​ത്തി​ൽ പോ​യി​രു​ന്നു. തോ​ലൊ​ടി​ക്കാ​ൻ പോ​യ സ​ദാ​ന​ന്ദ​നെ ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു.​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ആ​ന ച​വി​ട്ടി അ​ര​ച്ച​നി​ല​യി​ൽ വ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സു​ഭ​ദ്ര.