ഭാ​ര്യ​യേ​യും മ​ക​നേ​യും വെ​ട്ടിപ​രി​ക്കേ​ൽ​പ്പി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ
Saturday, April 10, 2021 12:02 AM IST
ആ​റ്റി​ങ്ങ​ൽ: ഭാ​ര്യ​യേ​യും മ​ക​നെ​യും വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യാ​യ കു​ശാ​ൽ സിം​ഗ് മ​റാ​ബി​യെയാണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് പോ​ത്ത​ൻ​കോ​ട് പൂ​ല​ന്ത​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​ശാ​ൽ സിം​ഗ് മ​റാ​ബി ( 31) ഭാ​ര്യ സീ​താ​ഭാ​യി​യേ​യും ആ​റു​വ​യ​സു​കാ​ര​നാ​യ മ​ക​ൻ അ​രു​ൺ സിം​ഗി​നേ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വെ​ട്ടേ​റ്റ് കൈ ​അ​റ്റ് തൂ​ങ്ങി​യ നി​ല​യി​ലാ​ണ് സീ​താ ഭാ​യി​യെ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ക​ണ്ട​ത്.​ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തീ​യ​തി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 12 വ​രെ നീ​ട്ടി​യ​താ​യി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് ihrd. kerala.gov.in/ths.