ജ​ഴ്സി ഫാ​മി​ൽ ബ്രൂ​സെ​ല്ലോ​സി​സ് രോ​ഗം പ​ട​രു​ന്നു
Saturday, April 10, 2021 12:02 AM IST
വി​തു​ര: അ​ടി​പ​റ​മ്പ് ജ​ഴ്സി ഫാ​മി​ൽ ബ്രൂ​സെ​ല്ലോ​സി​സ് രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. ഫാ​മി​ലെ അ​ഞ്ചു പ​ശു​ക്ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ബ്രൂ​സെ​ല്ല ഇ​ന​ത്തി​ൽ​പ്പെ​ട്ട ബാ​ക്ടീ​രി​യ​യാ​ണ് രോ​ഗം പ​ര​ത്തു​ന്ന​തെ​ന്നും ക​ന്നു​കാ​ലി​ക​ളി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള മാ​ര​ക രോ​ഗ​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
വി​തു​ര ജേ​ഴ്സി ഫാ​മി​ലെ 205 പ​ശു​ക്ക​ളു​ടെ സാ​മ്പി​ളു​ക​ളാ​ണ് പാ​ലോ​ട് സ്റ്റേ​റ്റ് അ​നി​മ​ൽ ഡി​സീ​സ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. അ​സു​ഖം ബാ​ധി​ച്ച അ​ഞ്ചു പ​ശു​ക്ക​ളി​ൽ നാ​ല് എ​ണ്ണ​ത്തെ ഫാം ​അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ന്നി​രു​ന്നു.
എ​ന്നാ​ൽ അ​ഞ്ചാ​മ​ത്തെ പ​ശു​വി​നെ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല​യെ​ന്നു ആ​രോ​പ​ണ​മു​ണ്ട്. ഇ​ത് മ​റ്റു പ​ശു​ക്ക​ലി​ലേ​ക്ക് രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം ഫാം ​അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​ത്. എ​ന്നാ​ൽ ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് പ​ശു​ക്ക​ളെ കൊ​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.​രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ചാ​മ​ത്തെ പ​ശു​വി​ന്‍റെ സീ​രി​യ​ൽ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ടാ​ഗി​ൽ അ​വ്യ​ക്ത​ത ക​ട​ന്നു കൂ​ടി​യ​താ​ണ് പ​ശു​വി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്നും ആ ​പ​ശു​വി​നെ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്നും ഫാം ​ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​ജ​ൻ ജേ​ക്ക​ബ് പ​റ​ഞ്ഞു.