വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു "പു​ല്ലു​വി​ല'
Saturday, April 10, 2021 12:05 AM IST
വി​ഴി​ഞ്ഞം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മ്പോ​ഴും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ തു​റ​ന്നി​ട്ട് അ​ധി​കൃ​ത​ർ. വി​നോ​ദ​ത്തി​നെ​ന്ന പേ​രി​ൽ ചു​റ്റി​യ​ടി​ക്ക​ലു​മാ​യി കോ​വി​ഡ് രൂ​ക്ഷ​മാ​യി​ത്തു​ട​രു​ന്ന ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നു പോ​ലും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ നൂ​റ് ക​ണ​ക്കി​ന് പേ​ർ കോ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ന്നു പോ​കു​ന്നു​ണ്ട്.​കൂ​ട്ട​മാ​യെ​ത്തു​ന്ന​വ​ർ എ​വി​ട​ത്തു​കാ​രെ​ന്നോ ഇ​വ​രി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ണ്ടോ, ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും ഇ​വി​ടെ​സം​വി​ധാ​ന​മി​ല്ല. ശം​ഖും​മു​ഖം ബീ​ച്ചി​ൽ ജോ​ലി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഒ​രു ലൈ​ഫ് ഗാ​ർ​ഡി​ന് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം ക​ണ്ടെ​ത്തി​യ​തും മേ​ഖ​ല​യി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.
സാ​മൂ​ഹ്യ അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ്നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​പ്പാ​ടെ കാ​റ്റി​ൽ​പ്പ​റ​ത്തി വി​ല​സു​ന്ന സം​ഘ​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി. മാ​സ്ക്ക് ധ​രി​ക്ക​ണ​മെ​ന്ന് ബീ​ച്ചു​ക​ളി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല താ​നും. ഇ​ത് മു​ത​ലെ​ടു​ത്ത് മ​സ്ക്ക് ഊ​രി​യെ​റി​ഞ്ഞ ശേ​ഷം ക​ട​ൽ​ക്കു​ളി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന സം​ഘ​വും കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്.​വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ല്ലാ​തെ വ​ന്ന​തോ​ടെ ബീ​ച്ചു​ക​ളി​ലെ ഒ​ട്ടു​മി​ക്ക ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ബീ​ച്ചി​ൽ എ​ത്തു​ന്ന സം​സ്ഥാ​ന​ത്തി​ന​ക​ത്തു​നി​ന്നു​ള്ള​വ​രും പു​റ​ത്തു​നി​ന്നു​ള്ള​വ​രും ഇ​വി​ട​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.
പി​ന്നെ​യെ​ന്തു കൊ​ണ്ട് ബീ​ച്ചു​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ ചോ​ദ്യ​ത്തി​നും അ​ധി​കൃ​ത​ർ​ക്ക് മ​റു​പ​ടി​യി​ല്ല. ലോ​ക്ക് ഡൗ​ണി​ന് ശേ​ഷം ബീ​ച്ചു​ക​ൾ തു​റ​ന്ന​പ്പോ​ൾ ചി​ല നി​ർ​ദേ​ശ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നെ​യെ​ല്ലാം കാ​റ്റി​ൽ​പ്പ​ന്നു. വ​രു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ, തെ​ർ​മ്മ​ൽ സ്കാ​ന​ർ കൊ​ണ്ടു​ള്ള ചൂ​ട​ള​ക്ക​ൽ, സാ​നി​റ്റൈ​സ​ർ പ്ര​യോ​ഗം ഇ​വ​യൊ​ന്നും ഫ​ലം ക​ണ്ടി​ല്ല. അ​വ​ധി ദി​വ​സ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ബീ​ച്ചു​ക​ൾ ജ​നം കൈ​യ്യേ​റി​യ​തോ​ടെ നി​യ​ന്ത്രി​ക്കേ​ണ്ട​വ​രും പി​ൻ​മാ​റി.​നി​ല​വി​ൽ നാ​ടെ​ങ്ങും കോ​വി​ഡ് പ​ട​രു​ന്ന​താ​യ വാ​ർ​ത്ത വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വീ​ണ്ടും​വ​ർ​ദ്ധി​പ്പി​ച്ച​ത്.​സ​ർ​ക്കാ​രി​ൽ നി​ന്ന് വ്യ​ക്ത​മാ​യ നി​ർ​ദ്ദേ​ശം ല​ഭി​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ടൂ​റി​സം പോ​ലീ​സ് പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കാ​ൻ ടൂ​റി​സം വ​കു​പ്പി​നു​മാ​യി​ട്ടി​ല്ല