ക​ല്ലു​ക​ൾ കാ​ൻ​വാ​സാ​യി, ശ​ര​ണി​നെ തേ​ടി​യെ​ത്തി​യ​ത് ച​രി​ത്ര​നേ​ട്ട​ങ്ങ​ൾ
Saturday, April 10, 2021 11:44 PM IST
സു​നി​ൽ കോ​ട്ടൂ​ർ

കാ​ട്ടാ​ക്ക​ട : മി​നു​ക്കി​യെ​ടു​ത്ത പാ​റ​ക്ക​ല്ലു​ക​ൾ ക്യാ​ൻ​വാ​സാ​യ​പ്പോ​ൾ ശ​ര​ണി​നെ തേ​ടി​യെ​ത്തി​യ​ത് ച​രി​ത്ര​നേ​ട്ട​ങ്ങ​ൾ. വ​ർ​ണ​ങ്ങ​ൾ ചാ​ലി​ച്ച് കൈ​വെ​ള്ള​യി​ൽ ഒ​തു​ങ്ങു​ന്ന ക​ല്ലു​ക​ൾ​ക്ക് പു​റ​ത്ത് വ​ലം​ക​ണ്ണി​നു മാ​ത്രം കാ​ഴ്ച​യു​ള്ള ശ​ര​ൺ 10 മ​ണി​ക്കൂ​ർ കൊ​ണ്ട് വ​ര​ച്ചി​ട്ട​ത് ഏ​ഷ്യ​യി​ലെ 48 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ.

വേ​റി​ട്ട ഈ ​ചി​ത്ര​ര​ച​ന​യി​ലൂ​ടെ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ലും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ലും ഇ​ടം നേ​ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ചൊ​വ്വ​ള്ളൂ​ർ പ്ലാ​ക്കോ​ട് ശം​ഖൊ​ലി​യി​ൽ ഗോ​പ​കു​മാ​ർ- വി​ജ​യ​ശ്രീ ദ​മ്പ​തി​ക​ളു​ടെ മ​ക​നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നു​മാ​യ ശ​ര​ൺ. കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കേ ചി​ത്ര​ര​ച​ന​യി​ൽ ക​ഴി​വു തെ​ളി​യി​ച്ച ശ​ര​ൺ ഇ​തി​നോ​ട​കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

സ​ഹ​പാ​ഠി​യു​ടെ കൈ​പ്പി​ഴ​യി​ൽ ശ​ര​ണി​ന്‍റെ ഒ​രു ക​ണ്ണി​ന് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. 2006 ഒ​ക്ടോ​ബ​ർ 13ന് ​ചൊ​വ്വ​ള്ളൂ​ർ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ശ​ര​ണും പ​ങ്കാ​ളി​യാ​യി​രു​ന്നു. ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ സ​ഹ​പാ​ഠി​യു​ടെ കൈ​യി​ലി​രു​ന്ന ക​ത്തി യാ​ദൃ​ശ്ചി​ക​മാ​യി ശ​ര​ണി​ന്‍റെ ഇ​ട​ത് ക​ണ്ണി​ൽ ത​റ​ച്ചു. ഈ ​അ​പ​ക​ട​ത്തി​ൽ ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു. പി​ന്നി​ട് ഒ​റ്റ​ക്ക​ണ്ണി​ൽ ജീ​വി​ത​ത്തി​ന് നി​റം പ​ക​ർ​ത്തി മു​ന്നേ​റു​ക​യാ​ണ് ശ​ര​ൺ.

48 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ 4x3 സെ​ന്‍റീ​മി​റ്റ​ർ അ​ള​വു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ 10 മ​ണി​ക്കൂ​ർ കൊ​ണ്ട് ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച​യി​ൽ വ​ര​ച്ചു തീ​ർ​ത്ത​തി​നാ​ണ് ശ​ര​ണി​ന് ഈ ​അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം നേ​ടു​ക എ​ന്ന​താ​ണ് ശ​ര​ണി​ന്‍റെ ല​ക്ഷ്യം. അ​തി​നു​ള്ള അ​പേ​ക്ഷ ഇ​തി​നോ​ട​കം സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു. മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ്, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, ആ​ബ്‌​സ്ട്രാ​ക്ട് പെ​യി​ന്‍റിം​ഗ്, ഡൂ​ഡി​ൽ ആ​ർ​ട്ട്, ഓ​യി​ൽ പെ​യി​ൻ​റിം​ഗ്, വാ​ട്ട​ർ ക​ള​ർ എ​ന്നി​വ​യി​ലും ശ​ര​ണി​ന് അ​പാ​ര പ്രാ​വ​ണ്യ​മു​ണ്ട്.