പോ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സ്: പ്ര​തി പി​ടി​യി​ൽ
Monday, April 12, 2021 12:04 AM IST
പേ​രൂ​ര്‍​ക്ക​ട: പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ബോം​ബെ​റി​ഞ്ഞ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​യ പോ​ലീ​സി​നു നേ​രെ​യും ബോം​ബേ​റ് ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.​കൊ​ച്ചു​വേ​ളി വി​നാ​യ​ക ന​ഗ​ർ ഗു​ഡ്സ് യാ​ർ​ഡ് കോ​ള​നി​യി​ൽ അ​നി​ൽ​കു​മാ​ർ (ജാ​ങ്കോ​കു​മാ​ർ ,39)നെ​യാ​ണ് പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് പ​രാ​തി അ​ന്വേ​ഷി​ച്ചു പോ​യ പേ​ട്ട എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ക​രി​ക്ക​ക​ത്ത് വ​ച്ച് നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി​യ ശേ​ഷം അ​നി​ൽ​കു​മാ​ർ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​വാ​ൻ പേ​ട്ട എ​സ്എ​ച്ച്ഒ സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ത്ത​ൻ​കോ​ട്ട് ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് അ​വി​ടെ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​നെ ക​ണ്ട് അ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം.​എ. ന​സീ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​റി​ലു​ള്ള ഒ​ളി​സ​ങ്കേ​ത​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ വീ​ണ്ടും പോ​ലീ​സി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ് മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പേ​ട്ട സ്റ്റേ​ഷ​നി​ൽ മാ​ത്രം 16 കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.
പേ​ട്ട എ​സ്എ​ച്ച്ഒ സു​ധി​ലാ​ൽ, എ​സ്ഐ മാ​രാ​യ നി​യാ​സ്, സി​ജി​ൻ മാ​ത്യു, നി​തീ​ഷ്, എ​എ​സ്ഐ എ​ഡ്വി​ൻ, സി​പി​ഒ​മാ​രാ​യ ബി​ജു ജ​യ​ദേ​വ​ൻ, ഉ​ദ​യ​കു​മാ​ർ, ര​ഞ്ജി​ത്, സ​ന​ൽ, അ​രു​ൺ, സു​കേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.