ഓ​ര്‍​ക്കി​ഡു​ക​ളെ സം​ര​ക്ഷി​ക്കാ​നും വി​പ​ണ​ന​ത്തി​നും വ​ഴി​യൊ​രു​ക്കി ദേ​ശീ​യ സ​സ്യോ​ദ്യാ​നം
Monday, April 12, 2021 11:47 PM IST
പാ​ലോ​ട് : ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പാ​ലോ​ട്ടെ ജ​വാ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ട്രോ​പ്പി​ക്ക​ല്‍ ബൊ​ട്ടാ​ണി​ക് ഗാ​ര്‍​ഡ​നി​ൽ പു​തി​യ ക​ർ​മ്മ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ഓ​ര്‍​ക്കി​ഡ് സ​സ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, വി​പ​ണ​നം എ​ന്നി​വ​യി​ലൂ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ സ​മ്പാ​ദ​നം സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ക​ർ​മ്മ പ​ദ്ധ​തി .
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ന്യ​ന ഓ​ര്‍​ക്കി​ഡു​ക​ളും, ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട ഓ​ര്‍​ക്കി​ഡു​ക​ളും ടി​ക്ഷ്യു​ക​ള്‍​ച്ച​ര്‍ മു​ഖേ​ന ഉ​ത്പാ​ദി​പ്പി​ച്ച് വ​രു​മാ​ന​മു​ണ്ടാ​ക്കാ​നു​ള്ള പ​ദ്ധി​തി​ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്. മൂ​ന്നു വ​ര്‍​ഷം ദൈ​ഘ്യ​മു​ള്ള പ​ദ്ധതി​ക്കാ​യി 1.83കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് അം​ഗ​ങ്ങ​ള്‍ അ​ട​ങ്ങി​യ 15ക്ല​സ്റ്റ​റു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് ഓ​ര്‍​ക്കി​ഡ് കൃ​ഷി​യി​ലു​ള്ള പ​രി​ശീ​ല​ന​വും ന​ടീ​ല്‍ വ​സ്തു​ക്ക​ളും തു​ട​ര്‍​പ​രി​പാ​ല​ന​നി​ര്‍​ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കും.
ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഓ​ര്‍​ക്കി​ഡു​ക​ളെ​ക്കൂ​ടാ​തെ പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ നി​ന്നു​ള്ള ആ​ക​ര്‍​ഷ​ക​മാ​യ ഓ​ര്‍​ക്കി​ഡ് ഇ​ന​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ച​രി​പ്പി​ക്കും. സ​സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​നം മു​ത​ല്‍ വി​പ​ണ​നം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നു​ള്ള​തും പ​ദ്ധി​തി​യി​ലു​ടെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ഡ​യ​റ​ക്ട​ര്‍ ഡോ.​പ്ര​കാ​ശ്കു​മാ​ര്‍ പ​റ​യു​ന്നു. ഓ​ര്‍​ക്കി​ഡ് സ​സ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും സ​സ്യോ​ദ്യാ​നം തു​ട​ക്ക​ത്തി​ല്‍ ത​ന്നെ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കി​യി​രു​ന്നു. 500ഓ​ളം വ​ന്യ​ഇ​ന​ങ്ങ​ളും 200ഓ​ളം ഹൈ​ബ്രി​ഡ് ഓ​ര്‍​ക്കി​ഡു​ക​ളും നി​ല​വി​ല്‍ ഇ​വി​ടെ പ​രി​പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ട്.