എ​സ്.​ജെ. വി​മ​ൺ​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: വെ​റ്റ​റ​ൻ വു​മ​ൺ ടീം ​ജേ​താ​ക്ക​ൾ
Tuesday, April 13, 2021 11:31 PM IST
തി​രു​വ​ന​ന്ത​പു​രം : എ​സ്.​ജെ. വി​മ​ൺ​സ് ഐ​പി​എ​ൽ സീ​സ​ൺ ര​ണ്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ വെ​റ്റ​റ​ൻ വു​മ​ൺ ക്രി​ക്ക​റ്റ് ടീം ​ജേ​താ​ക്ക​ളാ​യി. മ​ത്സ​രം ഹൈ​ക്കോ​ട​തി ജ​ഡ്ജി മേ​രി ജോ​സ​ഫും മു​ൻ കേ​ര​ള ര​ഞ്ജി ക്രി​ക്ക​റ്റ് താ​രം സ​ന്തോ​ഷ് ക​രു​ണാ​ക​ര​നും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള ഹൈ​ക്കോ​ർ​ട്ടി​ലെ അ​ഭി​ഭാ​ഷ​ക​രും തൃ​ശൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ അ​ഭി​ഭാ​ഷ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു. റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​എ​ൻ.​രാ​ഘ​വ​ൻ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ ജ​ഡ്ജി സീ​ത, മു​ൻ കേ​ര​ള വ​നി​താ ക്രി​ക്ക​റ്റ് താ​രം പ്ര​ഭ ആ​ലീ​സ് വ​ർ​ക്കി എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി.​വെ​റ്റ​റ​ൻ വു​മ​ൺ​സ് ക്രി​ക്ക​റ്റ് അ​സേ​സി​യേ​ഷ​ൻ ഇ​ൻ കേ​ര​ള​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.