ന​ന്പ​ർ പ്ലേ​റ്റി​ൽ കൃ​ത്രി​മം കാ​ണി​ച്ച് അ​മി​തഭാ​രം​ ക​യ​റ്റി​യ വാ​ഹ​ന​ത്തി​ന് പി​ഴ ഇൗ​ടാ​ക്കി
Tuesday, April 13, 2021 11:31 PM IST
പാ​റ​ശാ​ല : ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​മി​ത​ഭാ​ര​വു​മാ​യി വ​ന്ന ടാ​റ​സ് ലോ​റി പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി വി​ട്ട​യ​ച്ചു.
അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ നി​ന്നും ഇ​ര​ട്ടി​യോ​ളം ഭാ​രം ക​യ​റ്റി വാ​ഹ​ന​ത്തി​ന്‍റെ മു​ന്പി​ലും പി​ന്നി​ലും ന​ന്പ​ർ പ്ലേ​റ്റി​ന്‍റെ പ​കു​തി​മാ​ത്രം വ​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ചു ക​ട​ന്നു ക​ള​യു​മ്പോ​ൾ പോ​ട്ടെ​ന്നു വാ​ഹ​ന​ത്തെതി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​ണ് കൃ​ത്രി​മം കാ​ട്ടു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.