കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വേ​ണ​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ
Thursday, April 15, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​വ​ശ്യം. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. തു​ട​ർ​ന്ന് കൂ​ടു​ത​ൽ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്ന് വാ​ക്സി​ൻ എ​ത്തു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​നാ​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വാ​ക്സി​നേ​ഷ​ൻ നി​ർ​ത്തേ​ണ്ടി​വ​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ഇ​ന്ന് കൂ​ടു​ത​ൽ വാ​ക്സി​ൻ എ​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ മു​ഴു​വ​ൻ വാ​ർ​ഡി​ലും കോ​വി​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തും. നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​കം അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ൾ ന​ട​ത്താ​ൻ വാ​ർ​ഡു​ത​ല​ത്തി​ൽ ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.
ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലും മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ക്കി​ട്ടെ​ക്ടു​മാ​രെ ന​ഗ​ര​സ​ഭ​യി​ൽ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ത്ത​യ​യ്ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ലി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി​യി​ൽ​പ്പെ​ടു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ വൈ​ദ്യു​തി, വെ​ള്ളം തു​ട​ങ്ങി​യ​വ​യു​ടെ ബി​ല്ലു​ക​ൾ അ​ട​യ്ക്കാ​ൻ കാ​ല​താ​മ​സം വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ പ​രാ​തി​യി​ൽ മാ​സം​തോ​റും ഓ​ണ്‍​ലൈ​നാ​യി ബി​ല്ലു​ക​ൾ അ​ട​യ്ക്കു​ന്ന​തി​നു സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി.
കൗ​ണ്‍​സി​ലി​ൽ ധ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി​യു​ടെ 56 അ​ജ​ണ്ട​ക​ളും ആ​രോ​ഗ്യ​സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി​യു​ടെ 25 അ​ജ​ണ്ട ക​ളും ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി​യു​ടെ 19 അ​ജ​ണ്ട​ക​ളും പാ​സാ​ക്കി. ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി​യു​ടെ ര​ണ്ട് അ​ജ​ണ്ട ക​ളും ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി​യു​ടെ മൂ​ന്ന് അ​ജ​ണ്ട​ക​ളും അ​ടു​ത്ത കൗ​ണ്‍​സി​ലി​ലേ​ക്ക് മാ​റ്റി​വ​ച്ചു. വെ​ട്ടു​കാ​ട് കൗ​ണ്‍​സി​ല​ർ സാ​ബു ജോ​സ് അ​വ​ത​രി​പ്പി​ച്ച ക​ട​ൽ​ദു​ര​ന്ത​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള മാ​സ്റ്റ​ർ​പ്ലാ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന പ്ര​മേ​യം കൗ​ണ്‍​സി​ലി​ൽ പാ​സാ​ക്കി.