വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ എ​തി​ർ​ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
Thursday, April 15, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് കൊ​റോ​ണ​യു​ടെ വ്യാ​പ​നം പ​റ​ഞ്ഞ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി ഒ​ൻ​പ​ത് മ​ണി​ക്ക് അ​ട​യ്ക്ക​ണ​മെ​ന്ന തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ൻ സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.
രോ​ഗ​വ്യാ​പ​ന​ത്തി​ൽ ഒ​രു പ​ങ്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. ഒ​ൻ​പ​ത് മ​ണി​ക്കു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്പോ​ൾ ത​ന്നെ തി​ര​ക്കു​ണ്ടാ​കും. അ​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​സ​മ​യം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു വ​ന്ന് ക​ട​ക​ൾ അ​ട​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ട​യി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ശി​ക്കു​ന്നു.
അ​തി​നാ​ൽ വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ഴു​ത​ക്കാ​ട് യൂ​ണി​റ്റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രാ​ഖി ര​വി​കു​മാ​റി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ധ​നീ​ഷ് ച​ന്ദ്ര​ൻ, വെ​ള്ള​റ​ട രാ​ജേ​ന്ദ്ര​ൻ, ജോ​ഷി ബ​സു, ക​ല്ല​യം ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ആ​ദ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡേ​വി​ഡ് ത​ര​ക​ൻ-പ്ര​സി​ഡ​ന്‍റ് , വൈ. ​വി​ജ​യ​ൻ-സെ​ക്ര​ട്ട​റി , കെ. ​ജ​നാ​ർ​ദ​ന​ൻ പോ​റ്റി-ട്ര​ഷ​റ​ർ എ​ന്നി​വ​രെ ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.