പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, April 16, 2021 11:28 PM IST
വെ​ഞ്ഞാ​റ​മൂ​ട ്: രാ​സ​വ​ളം കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക സം​ഘം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി കി​ളി​മാ​നൂ​ർ പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
​ക​ർ​ഷ​ക സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. യ​ഹി​യ,അ​ജ്മ​ൽ, അ​ജി​ത, ര​ഘു​നാ​ഥ​ൻ നാ​യ​ർ, പി.​ഹ​രീ​ഷ്, ബി​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​മ​ങ്ങാ​ട്: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​സ​വ​ള വി​ല​വ​ർ​ധന​വി​നെ​തി​രെ​ നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ധ​ർ​ണ സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ. ​ജി.ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കി​സാ​ൻ സ​ഭാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.എ​സ്. ജ്യോ​തി​ബ​സു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന ധ​ർ​ണ​യി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​യി​രൂ​പ്പാ​റ രാ​മ​ച​ന്ദ്ര​ൻ, കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.ബി. ജ​യ​കു​മാ​ർ, മൈ​ലം ശ​ശി, വേ​ണു​ഗോ​പാ​ൽ, പി.കെ. രാ​ധാ​കൃ​ഷ്ണ​ൻ, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. ര​വീ​ന്ദ്ര​ൻ, എ​സ്. രാ​ജ​പ്പ​ൻ നാ​യ​ർ, എ. ​ഷാ​ജി, ഷം​നാ​ദ്, കൊ​ഞ്ചി​റ മു​ര​ളി, ലേ​ഖാ വി​ക്ര​മ​ൻതു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ല​ക്ക് ലം​ഘ​നം: 2,65,000 രൂ​പ പി​ഴ
ഈ​ടാ​ക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 693 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 260 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 427 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത നാ​ലു പേ​രി​ല്‍ നി​ന്നു​മാ​യി 2,65,000 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.