മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ട​ലി​ൽ കാ​ണാ​താ​യി
Friday, April 16, 2021 11:28 PM IST
വി​ഴി​ഞ്ഞം: പൂ​വാ​റി​ൽ നി​ന്നും മീ​ൻ​പി​ടി​ക്കാ​ൻ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ട​ലി​ൽ കാ​ണാ​താ​യി. പൂ​വാ​ർ എ​രി​ക്ക​ലു​വി​ള പു​ര​യി​ട​ത്തി​ൽ പ​ന​ത്താ​സ​ൻ ക്രി​സ്തീ​ന​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജോ​നാ​സ് (33)നെ​യാ​ണ് ക​ട​ലി​ൽ കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് നാ​ല് വ​ള്ള​ങ്ങ​ളി​ലാ​യി 16 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പൂ​വാ​റി​ൽ നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് തി​രി​ച്ച​ത്.
ഇ​തി​ൽ ജോ​നാ​സും, സ​ഹോ​ദ​ര​ൻ സ​ജി​യും,മേ​രി​ദാ​സ​ൻ,ജെ​റി,രാ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ഞ്ച് പേ​രു​ടെ സം​ഘം നാ​ല് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​നാ​സി​നെ കാ​ണാ​താ​യ​തെ​ന്ന് പൂ​വാ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് പ​റ​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​വി​ലെ എ​ട്ടി​ന് ക​ര​യ്ക്കെ​ത്തി​യ നാ​ലു പേ​ർ പൂ​വാ​ർ കോ​സ്റ്റ​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തീ​ര​ദേ​ശ പോ​ലീ​സും, തീ​ര​സം​ര​ക്ഷ​ണ സേ​ന​യും, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​വും ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​വി​വാ​ഹി​ത​നാ​ണ് ജോ​നാ​സ്. റോ​ബി​ൻ,സ​ജി, ഷാ​ജി​യ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്