കോ​ട​തി വി​ധി മു​ഖ്യ​മ​ന്ത്രി​ക്ക് തി​രി​ച്ച​ടി: പി.​കെ. കൃ​ഷ്ണ​ദാ​സ്
Friday, April 16, 2021 11:29 PM IST
കാ​ട്ടാ​ക്ക​ട: ഇ​ഡി​ക്കെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം റ​ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മു​ഖ​മ​ട​ച്ച് കി​ട്ടി​യ അ​ടി​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. ക​ള്ള​ക്ക​ട​ത്തും സ്വ​ർ​ണ​ക്ക​ട​ത്തും ഹ​വാ​ല​യും ന​ട​ത്തി​യ ശേ​ഷം ഇ​ഡി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ര​ക്ഷ​പ്പെ​ടാ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വ്യാ​മോ​ഹി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​ൻ ന​ട​ത്തി​യ നെ​റി​കെ​ട്ട നീ​ക്ക​മാ​ണ് പൊ​ളി​ഞ്ഞ​ത്. രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തോ​ട് ബ​ഹു​മാ​ന​വു​മി​ല്ലാ​ത്ത മാ​ട​മ്പി​ത്ത​ര​ത്തി​ന് ഇ​നി​യും മു​തി​ര​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ഡി പോ​ലു​ള്ള സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ കു​രു​ക്കി​ടാ​മെ​ന്ന ഉ​പ​ദേ​ശ​ക​രു​ടെ വാ​ക്കി​ൽ മു​ഖ്യ​ൻ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ടു. ഇ​ഡി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റു മ​ന്ത്രി​മാ​രു​ടെ​യും പ​ങ്കും പു​റ​ത്ത് വ​രു​മെ​ന്നും പി.​കെ. കൃ​ഷ്ണ​ദാ​സ് പ്ര​സ്താ​വി​ച്ചു.