എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് പു​തി​യ യൂണിഫോം
Monday, April 19, 2021 11:20 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും പു​ത്ത​ൻ യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു. കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​ണ്ടും ബ​നി​യ​നും ഇ​നി പു​തി​യ ഡി​ഗ്നി​റ്റി ഗൗ​ണി​നു വ​ഴി​മാ​റും.
ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ സ്കാ​നിം​ഗി​നും മ​റ്റു​രോ​ഗ​നി​ർ​ണ​യ​ങ്ങ​ൾ​ക്കും ചി​കി​ത്സ​യ്ക്കും സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​സ്ത്രം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​മാ​റ്റം. എ​സ്എ​ടി ഹെ​ൽ​ത് എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യാ​ണ് വ​സ്ത്രം രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. പു​തി​യ ഗൗ​ണി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സാ​റ വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. എ​സ്എ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട ് ഡോ.​എ. സ​ന്തോ​ഷ് കു​മാ​ർ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​വി. ആ​ർ. ന​ന്ദി​നി, ആ​ർ​എം​ഒ ഡോ. ​പ്രി​യ, ഡോ ​ഗീ​ത, ഡോ. ​ഖു​റൈ​ഷാ​ബീ​വി, നേ​ഴ്സിം​ഗ് ഓ​ഫീ​സ​ർ പ്ര​സ​ന്ന, എ​സ്എ​ടി ഹെ​ൽ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.