ജ്വ​ല്ല​റി ഉ​ട​മ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ബീ​ഹാ​റി​ലെ ‘റോ​ബി​ൻ ഹു​ഡ് ’എ​ന്ന് പോ​ലീ​സ്
Monday, April 19, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ജ്വ​ല്ല​റി ഉ​ട​മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ഇ​ർ​ഫാ​നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
ബീ​ഹാ​റി​ൽ ഇ​യാ​ൾ റോ​ബി​ൻ ഹു​ഡ് എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള പോ​ലീ​സ് പു​റ​ത്തു വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന്ധ്രാ പോ​ലീ​സാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ14 നാ​ണ് ജ്വ​ല​റി ഉ​ട​മ​യു​ടെ ക​വ​ടി​യാ​റി​ലെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​റു​പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.