നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രിയിൽ തിരക്കോട് തിരക്ക്
Monday, April 19, 2021 11:23 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ തി​ര​ക്ക്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ടി​വ​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടി​ന് ടോ​ക്ക​ണ്‍ വി​ത​ര​ണം ആ​രം​ഭി​ക്കും.
അ​തേ സ​മ​യം അ​തി​നും മ​ണി​ക്കൂ​റു​ക​ള്‍ മു​ന്പ് ത​ന്നെ ടോ​ക്ക​ണ്‍ എ​ടു​ക്കാ​നു​ള്ള​വ​രു​ടെ ക്യൂ ​പ്ര​ത്യ​ക്ഷ​പ്പെ​ടും. നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് പു​റ​മേ ആ​ശു​പ​ത്രി​യി​ലെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ അ​നു​വ​ദ​നീ​യ​മാ​ണ്.
ഇ​ന്ന​ലെ ര​ണ്ടാ​യി​രം പേ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​യി​രു​ന്നു. മാ​ന്പ​ഴ​ക്ക​ര, ഓ​ല​ത്താ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും വാ​ക്സി​നേ​ഷ​നാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ നി​വാ​സി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ​യാ​ണ്. വാ​ക്സി​നേ​ഷ​ന് എ​ത്തു​ന്ന​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ആ​വ​ര്‍​ത്തി​ക്കു​ന്നു​വെ​ങ്കി​ലും ഒ​രേ സ​മ​യം ത​ന്നെ നൂ​റു ക​ണ​ക്കി​നു പേ​രു​ടെ ക്യൂ ​നി​യ​ന്ത്രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ഏ​റെ പാ​ടു​പെ​ടു​ന്നു​ണ്ട്.