സു​ഹൃ​ത്തി​ന്‍റെ വേ​ർ​പാ​ട് ദി​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന ദി​ന​മാ​ക്കി ഒ​രു കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ
Tuesday, April 20, 2021 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട് : മി​മി​ക്രി ക​ലാ​കാ​ര​ൻ അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ അ​നു​സ്മ​ര​ണ​ദി​ന​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന ദി​ന​മാ​ക്കി ഒ​രു കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ. പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​റ്റു സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മൊ​ത്തു യാ​ത്ര ചെ​യ്യ​വേ കി​ളി​മാ​നൂ​രി​ൽ വ​ച്ചു ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ടാ​ണ് അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട് മ​രി​ച്ച​ത്.​പ​ത്താം വാ​ർ​ഷി​ക ദി​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​ണ്ടു രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​ക്കാ​യി ധ​ന​സ​ഹാ​യം ന​ൽ​കി​യാ​ണ് ഓ​ർ​മ്മ ദി​നം ആ​ച​രി​ച്ച​ത്.
വെ​ഞ്ഞാ​റ​മൂ​ട് പ​ര​മേ​ശ്വ​രം സ്വ​ദേ​ശി​നി​യാ​യ ഓ​മ​ന ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും ധ​ന​സ​ഹാ​യം ഏ​റ്റു​വാ​ങ്ങി.​മ​ണ്ണ​ന്ത​ല സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നും ധ​ന​സ​ഹാ​യം ന​ൽ​കി. അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട് ഓ​ർ​മ്മ​ക്കൂ​ട്ടാ​യ​മ​യു​ടെ പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നു പു​റ​മെ വി.​വി. സ​ജി,മാ​സ്ക് പ്ര​സി​ഡ​ന്‍റ് ബി​നു ബി. ​ക​മ​ൽ, ട്ര​ഷ​റ​ർ സാ​ബു സ​ർ​ഗം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​സിം ഷ, ​സ​ലിം മൈ​ല​ക്ക​ൽ, രാ​ജീ​വ് നെ​ട്ട​യി​ൽ പ​ങ്കെ​ടു​ത്തു .