കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി ജി​ല്ലാപ​ഞ്ചാ​യ​ത്ത്
Tuesday, April 20, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നെ​ടു​മ​ങ്ങാ​ട്, പേ​രൂ​ർ​ക്ക​ട, നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നീ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് വാ​ർ​ഡു​ക​ൾ ആ​രം​ഭി​ച്ച് പൂ​ർ​ണ​മാ​യും കോ​വി​ഡ് ചി​കി​ത്സാ ചെ​ല​വു​ക​ളും ഭ​ക്ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കും. ഈ ​ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് കോ​വി​ഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മാ​യ ആ​ന്‍റി​ജ​ൻ കി​റ്റ്, പി​പി​ഇ കി​റ്റ്, തെ​ർ​മ​ൽ സ്കാ​ന​ർ ഇ​വ വാ​ങ്ങു​ന്ന​തി​നും വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് അ​വ വാ​ങ്ങി ന​ൽ​കാ​നും യോ​ഗം​തീ​രു​മാ​നി​ച്ചു.
കോ​വി​ഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ തു​ട​ങ്ങു​ന്ന ഡി​സി​സി സെ​ന്‍റ​റു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ വാ​ങ്ങി ന​ൽ​കും.​കോ​വി​ഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഏ​കോ​പ​ന​ത്തി​നാ​യി നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​ക​ൾ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ​ക്കും നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ, ഡി​വി​ഷ​ൻ മെ​മ്പ​റാ​യ ബി​നു എ​ന്നി​വ​ർ​ക്കും പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ​ക്കും ന​ൽ​കി.
സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഷൈ​ല​ജാ ബീ​ഗം, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.