പി​ണ​റാ​യി വിജയൻ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മാ​തൃ​ക​യാ​ക്ക​ണം: പി.​കെ. കൃ​ഷ്ണ​ദാ​സ്
Wednesday, April 21, 2021 11:52 PM IST
കാ​ട്ടാ​ക്ക​ട: പി​ണ​റാ​യി വി​ജ​യ​ന്‍ ബ​ഡാ​യി നി​ര്‍​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മാ​തൃ​ക​യാ​ക്ക​മ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്.​
വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വീ​മ്പി​ള​ക്കി​യ മു​ഖ്യ​മ​ന്ത്രി സൗ​ജ​ന്യ വാ​ക്സി​ന് വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യും സി​പി​എം നേ​തൃ​ത്വ​വും സൗ​ജ​ന്യ വാ​ക്സി​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് പൊ​തു​ജ​നം മ​റ​ന്നി​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ ബ​ഡാ​യി വി​ജ​യ​നാ​യി അ​ധ​പ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ യു​പി​യാ​ണ് കേ​ര​ള​ത്തി​ന് ഉ​ത്ത​മ മാ​തൃ​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​വാ​ക്സി​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ കൃ​ത്യ​മാ​യ പ​ട്ടി​ക ത​യാ​റാ​ക്കാ​നും മു​ഖ്യ​മ​ന്തി യോ​ഗി ആ​ദ്യ​ത്യ​നാ​ഥ് നി​ര്‍​ദേ​ശം ന​ല്‍​കി ക​ഴി​ഞ്ഞു.​കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ മ​ന്ത്രി ഇ​പ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.