നിയന്ത്രണം വിട്ട ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, April 21, 2021 11:52 PM IST
വി​ഴി​ഞ്ഞം : നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​രി​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ന്നി​ന് കോ​ട്ടു​കാ​ൽ ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി സി​ൽ​വ​സ്റ്റ​ർ (30) നെ ​വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.
റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം പോ​സ്റ്റി​ലി​ടി​ച്ച് ത​ക​രു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ കു​ടു​ങ്ങി​യ സി​ൽ​വ​സ്റ്റ​റെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്ത അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി സെ​ലി​നും (62) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.​ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ​ശി​കു​മാ​ർ ,മ​ഹേ​ഷ്, അ​രു​ൺ​കു​മാ​ർ, രാ​ജീ​വ്, രാ​ജേ​ഷ്, ര​തീ​ഷ്. ആ​ർ ,ശ്രീ​കു​മാ​ർ ,ബി​ജി​ൽ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി .