ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, April 21, 2021 11:52 PM IST
പോ​രൂ​ർ​ക്ക​ട: സ​ർ​ക്കാ​ർ ജോ​ലി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​യും കൂ​ട്ടാ​ളി​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ആ​വ​ടി സ്വ​ദേ​ശി ശി​വ​കു​മാ​ർ (51), ത​മി​ഴ്നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം കാ​ച്ചാ​ണി ശ്രീ​ശൈ​ലം വീ​ട്ടി​ൽ അ​ശോ​ക് കു​മാ​ർ (51) എ​ന്നി​വ​രെ​യാ​ണ് ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഈ​ഞ്ച​യ്ക്ക​ലി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് എ​സ്.​എ​സ്. വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​വീ​സ് എ​ന്ന പേ​രി​ൽ സ്ഥാ​പ​നം ന​ട​ത്തി​യാ​ണ് തൊ​ഴി​ൽ അ​ന്വേ​ഷ​ക​രാ​യ നി​ര​വ​ധി യു​വാ​ക്ക​ളി​ൽ നി​ന്നും പ്ര​തി​ക​ൾ പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ത​ര​പ്പെ​ടു​ത്തി കൊ​ടു​ത്തി​രു​ന്ന ശി​വ​കു​മാ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വെ​രി​ഫി​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് യു​വാ​ക്ക​ളി​ൽ നി​ന്നും ആ​ദ്യം 5530 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും രേ​ഖ​ക​ളും ഫോ​ട്ടോ​യും വാ​ങ്ങു​ക​യും തു​ട​ർ​ന്ന് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. വാ​ങ്ങി​യ തു​ക​യ്ക്ക് വ്യാ​ജ​ര​ശീ​തും ന​ൽ​കി​യ​ശേ​ഷം അ​പ്പോ​യി​ൻ​മെ​ന്‍റ് ലെ​റ്റ​ർ കി​ട്ടു​മ്പോ​ൾ 50,000 രൂ​പ കൂ​ടി ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. പ്ര​തി​ക​ൾ 23ഓ​ളം പേ​രെ ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി ക​ബ​ളി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​പ്പി​ലും പ്ര​തി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും സം​ശ​യം തോ​ന്നി​യ മു​ട്ട​ത്ത​റ സ്വ​ദേ​ശി ആ​ന​ന്ദ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.
പ്ര​തി​ക​ൾ സ​മാ​ന​രീ​തി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡോ.​വൈ​ഭ​വ് സ​ക്സേ​ന അ​റി​യി​ച്ചു. ത​ട്ടി​പ്പി​നി​ര​യാ​യ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​നി​ൽ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ട്ട് എ​സ്എ​ച്ച്ഒ സി. ​ബി​നു, എ​സ്ഐ​മാ​രാ​യ സി.​കെ.​വേ​ണു സു​ഭാ​ഷ്, സി​പി​ഒ​മാ​രാ​യ ബി​നു, സാ​ബു, വി​നോ​ദ്, സു​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.