മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
Wednesday, April 21, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ഒ​പി സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ക്കി.
രാ​വി​ലെ ഏ​ഴു മു​ത​ൽ 11.30 വ​രെ ടോ​ക്ക​ണ്‍ ന​ൽ​കും. ഒ​പി​യി​ൽ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ൽ 200 രോ​ഗി​ക​ൾ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കൂ. രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യം തേ​ടാ​ൻ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​വും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​ഒ​പി ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ലും ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം വ​ഴി രോ​ഗി​ക​ൾ​ക്കു ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടാം. എ​ന്നാ​ൽ ഡോ​ക്ട​ർ നേ​രി​ട്ടു​കാ​ണേ​ണ്ട അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടാം. അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി വ​യ്ക്കും. രോ​ഗി​യോ​ടൊ​പ്പം ഒ​രു കൂ​ട്ടി​രി​പ്പു​കാ​ര​നെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. കൂ​ട്ടി​രി​പ്പു​കാ​ർ മാ​റി മാ​റി ഇ​രി​ക്കു​ന്ന​തും വി​ല​ക്കി. . കൂ​ട്ടി​രി​പ്പു​കാ​ര​ൻ ക​ഴി​വ​തും വാ​ക്സി​ൻ സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​യി​രി​ക്കേ​ണ്ട​താ​ണ്. മാ​ത്ര​മ​ല്ല രോ​ഗി​യു​ടെ സ​ഹാ​യി​യാ​യി ഇ​രി​ക്കു​ന്ന​യാ​ൾ മാ​സ്ക്ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം, കൈ​ക​ഴു​ക​ൽ എ​ന്നി​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​രെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും പു​റ​ത്താ​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​ന​മി​ല്ല.