കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സു​ക​ൾ
Wednesday, April 21, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഇ​തി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.​ആം​ബു​ല​ൻ​സ് ക്ര​മീ​ക​ര​ണ​ത്തി​നു ര​ണ്ട് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, കാ​ട്ടാ​ക്ക​ട താ​ലു​ക്കു​ക​ൾ​ക്കാ​യി അ​ജ​യ​കു​മാ​റി​നെ(9497001178) നോ​ഡ​ൽ ഓ​ഫീ​സ​റാ​യും ഡോ. ​സ്റ്റാ​ൻ​ലി​യെ(9846083994) ചാ​ർ​ജ് ഓ​ഫീ​സ​റാ​യും നി​യ​മി​ച്ചു. നെ​ടു​മ​ങ്ങാ​ട്, ചി​റ​യി​ൻ​കീ​ഴ്, വ​ർ​ക്ക​ല താ​ലൂ​ക്കു​ക​ൾ​ക്കാ​യി കെ.​പി. ജ​യ​കു​മാ​റി​നെ(9447027556) നോ​ഡ​ൽ ഓ​ഫീ​സ​റാ​യും ഡോ. ​അ​ജേ​ഷി​നെ(. 9496466891) ചാ​ർ​ജ് ഓ​ഫീ​സ​റാ​യും നി​യ​മി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സേ​വ​ന​ങ്ങ​ൾ​ക്കാ​യി 1077 എ​ന്ന ന​മ്പ​റി​ലോ 0471 2477088, 2471088, 9188610100 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.