മു​ക്കോ​ല​യി​ൽ ആ​റ് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, April 21, 2021 11:54 PM IST
വി​ഴി​ഞ്ഞം: ആ​ർ​ടി​പി​സി​ആ​ർ സാ​മ്പി​ൾ ക​ള​ക്‌​ഷ​നൊ​പ്പം 27 പേ​ർ​ക്ക് മാ​ത്രം ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ൽ ആ​റ് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നി​ട​യി​ൽ​കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പ​ട​രു​മ്പോ​ഴും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത് കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​കു​ന്ന​തി​ന് വ​ഴി​തെ​ളി​ക്കു​മെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു.
നാ​ല് ദി​വ​സം മു​ന്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം പോ​ലും ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യി എ​ത്തി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സാ​മ്പി​ൾ ക​ള​ക്‌​ഷ​ൻ ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് ഫ​ല​മ​റി​യു​ന്ന​തി​ന് മു​ൻ രോ​ഗം പോ​സി​റ്റീ​വാ​കു​ന്ന വ്യ​ക്തി​യു​ടെ സ​മ്പ​ർ​ക്ക​വും വ​ലു​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ഇ​ത് രോ​ഗം പെ​ട്ടെ​ന്ന് പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​തി​ന് വ​ഴി​തെ​ളി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി രോ​ഗി​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യാ​ണ് രോ​ഗ​ത്തെ ത​ട​ഞ്ഞു നി​ർ​ത്തി​യ​ത്.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത​വ​രെ കാ​ല​താ​മ​സം കൂ​ടാ​തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ളും സ്ഥാ​പി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തി.​നി​ല​വി​ൽ മാ​സ് പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ൾ ക​ള​ക്‌​ഷ​ൻ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മ​റി​യാ​ൻ ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.
ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വ​രു​ന്ന ലി​സ്റ്റി​ൽ നി​ന്ന് പോ​സി​റ്റീ​വാ​കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​നി​ലാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് നെ​ട്ടോ​ട്ടം ഓ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​നി​ട​യി​ൽ പോ​സി​റ്റീ​വാ​യ​വ​രി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ​ക്ക് വൈ​റ​സ് പ​ക​ർ​ന്നി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു. കൂ​ടാ​തെ ഒ​രു ദി​വ​സം ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളി​ന്‍റെ ഫ​ലം ഒ​രു​മി​ച്ച് വ​രാ​ത്ത​തും പ്ര​ശ്ന​മാ​യി.​മ​തി​യാ​യ പ​രി​ശോ​ധ​ന സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് പ​ത്തോ​ളം പേ​ർ മാ​ത്രം ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ഴി​ഞ്ഞം സി​എ​ച്ച്സി​യി​ൽ ഇ​പ്പോ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റോ​ള​മെ​ത്തി. നാ​ല് ദി​വ​സം മു​ൻ​പ​ത്തെ മാ​സ് ക​ള​ക്‌​ഷ​നു​വേ​ണ്ടി ശേ​ഖ​രി​ച്ച നി​ര​വ​ധി പേ​രൂ​ടെ ഫ​ലം ഇ​നി​യും എ​ത്താ​നു​ണ്ട്.
കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ൽ രോ​ഗം വ​ന്ന് മാ​റി​യ ശേ​ഷം വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ജ​ന​പ്ര​തി​നി​ധി​യു​ൾ​പ്പെ​ടെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ൻ​പ​തോ​ളം പേ​ർ​ക്ക് രോ​ഗം പോ​സി​റ്റീ​വാ​യി .കാ​ഞ്ഞി​രം​കു​ള​ത്തും ക​രിം​കു​ള​ത്തും പൂ​വാ​റി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ള്ള​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
പൂ​വാ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട തി​രു​പു​റം പ​ഴ​യ​ക​ട, പു​ല​വു​ങ്ക​ൽ എ​ന്നി​വി​ട​ങ്ങ​ൾ ഇ​ന്ന​ലെ മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി. എ​ല്ലാ​യി​ട​ത്തും പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഊ​ർ​ജി​ത​മാ​യി ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.