ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Wednesday, April 21, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ വോ​ള​ന്‍റി​യ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പം കൊ​ടു​ത്ത ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഏ​കോ​പി​പ്പി​ക്കും.
ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും ന​ഗ​ര​സ​ഭ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​തി​ലു​ള്ള പ​രാ​തി​ക​ൾ എ​ന്നീ സേ​വ​ന​ങ്ങ​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ല​ഭി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മേ​യ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ -047 123 77 702,04712377706