ത​ടി​മി​ല്ല് ക​ത്തി​ന​ശി​ച്ചു: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Thursday, April 22, 2021 11:23 PM IST
വി​ഴി​ഞ്ഞം: ത​ടി​മി​ല്ലി​ൽ തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വി​ഴി​ഞ്ഞം ഉ​ച്ച​ക്ക​ട വ​ലി​യ​വി​ള ആ​ർ​ബി​എ​സ് ഭ​വ​നി​ൽ രാ​ഘ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ല​ളി​താ ത​ടി​മി​ല്ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ത​ടി​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര, പൂ​വാ​ർ ,ചെ​ങ്ക​ൽ​ചൂ​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ എ​ട്ടോ​ളം ഫ​യ​ർ​യൂ​ണി​റ്റു​ക​ൾ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. മി​ല്ലി​നു സ​മീ​പ​മു​ള്ള വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ട് ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.