ശ്രീ​രാ​മ​ന​വ​മി സ​മ്മേ​ള​നം ന​ട​ത്തി
Thursday, April 22, 2021 11:23 PM IST
പോ​ത്ത​ൻ​കോ​ട് : ശ്രീ​രാ​മ​ദാ​സ​മി​ഷ​ൻ യൂ​ണി​വേ​ഴ്സ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ങ്കോ​ട്ടു​കോ​ണം ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മ​ത്തി​ലെ ജ്യോ​തി​ക്ഷേ​ത്ര​ത്തി​ൽ ശ്രീ​രാ​മ​ന​വ​മി സ​മ്മേ​ള​നം ന​ട​ന്നു. ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മം അ​ധ്യ​ക്ഷ​ൻ സ്വാ​മി ബ്ര​ഹ്മ​പാ​ദാ​ന​ന്ദ സ​ര​സ്വ​തി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​രാ​മ​ന​വ​മി ര​ഥ​യാ​ത്ര ക​ൺ​വീ​ന​ർ സ്വാ​മി സ​ത്യാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ശ്രീ​രാ​മ​ദാ​സ​മി​ഷ​ൻ യൂ​ണി​വേ​ഴ്സ​ൽ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ 2021ലെ ​ആ​ശ്ര​മ​ബ​ന്ധു പു​ര​സ്ക്കാ​രം സ്വാ​മി ബ്ര​ഹ്മ​പാ​ദാ​ന​ന്ദ സ​ര​സ്വ​തി സ​മ്മാ​നി​ച്ചു. ല​ക്ഷ്മി കെ.​നാ​യ​ർ എ​റ​ണാ​കു​ളം, കൃ​ഷ്ണ​പി​ള്ള ഹ​രി​പ്പാ​ട്, അ​ഡ്വ.​ജി.​മ​ധു​സൂ​ദ​ന​ൻ പി​ള്ള ആ​റ്റി​ങ്ങ​ൽ, പി.​ജി.​രാ​ധാ​കു​മാ​രി തി​രു​വ​ല്ല, ഗോ​പി​നാ​ഥ​ൻ നാ​യ​ർ കൊ​ട്ടി​യൂ​ർ എ​ന്നി​വ​ർ ആ​ശ്ര​മ​ബ​ന്ധു​പൂ​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. സ​മ്മേ​ള​ന​ത്തി​ൽ എ​സ്ആ​ർ​ഡി​എം​യു​എ​സ് അ​ധ്യ​ക്ഷ​ൻ എ​സ്.​കി​ഷോ​ർ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശ​രി,ഇ​ൻ​സ്പ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ ഡോ.​പൂ​ജ​പ്പു​ര കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.