വി​ജ്ഞാ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി പ​ട്ടം സെ​ന്‍റ്മേ​രീ​സ് സ്കൂ​ൾ ലൈ​ബ്ര​റി
Thursday, April 22, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​പു​സ്ക​ദി​ന​ത്തി​ൽ മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന സ്കൂ​ൾ ലൈ​ബ്ര​റി​യാ​യി പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗ്ര​ന്ഥ​പ്പു​ര. 50500 ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ള്ള ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ല​യ ലൈ​ബ്ര​​റി​യാ​യി മാ​റി​യെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ടി. ബാ​ബു പ​റ​ഞ്ഞു.
2016ൽ 7500 ​പു​സ്ത​ക​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ 2020 ആ​യ​പ്പോ​ഴേ​ക്കും അ​ര​ല​ക്ഷം പു​സ്ത​ക​ങ്ങ​ളു​ള്ള വി​ജ്ഞാ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​സി.​സി. ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഗ്ര​ന്ഥ​പ്പു​ര​യെ എ​ത്തി​ച്ച​തെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം പ​റ​യു​ന്നു.
സ്കൂ​ളി​ലെ എ​ഴു​ത്തു​കാ​രാ​യ അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്ര​റി​യി​ൽ പ്ര​ത്യേ​ക​മാ​യി സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ലെ ച​രി​ത്ര അ​ധ്യാ​പ​ക​നും പു​സ്ത​ക പ്ര​സാ​ധ​ക​നു​മാ​യ ബി​ന്നി സാ​ഹി​തി​യു​ടെ നേ​തൃ​ത്വ ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ എ​ഴു​ത്തു​കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ അ​ക്ഷ​ര യാ​ത്ര​യി​ലൂ​ടെ സ​മാ​ഹ​രി​ക്ക​പെ​ട്ട കൈ​യൊ​പ്പു​ക​ളും പു​സ്ത​ക​ങ്ങ​ളും ലൈ​ബ്ര​റി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.