നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, May 4, 2021 11:46 PM IST
നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച കോ​വി​ഡ് വാ​ര്‍​ഡ് തു​റ​ന്നു. നി​യു​ക്ത എം​എ​ല്‍​എ ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​ആ​ര്‍.​സ​ലൂ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. ച​ട​ങ്ങി​ല്‍ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം. ​ജ​ലീ​ല്‍, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്. സു​നി​ത, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, നെ​ടു​മ​ങ്ങാ​ട് മു​ന​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​എ​സ്. ശ്രീ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​മി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡി. ​രാ​ജേ​ഷ്,ഡോ. ​അ​ഷ്റ​ഫ്, അ​ഡ്വ. ജ​യ​ദേ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പേ​രൂ​ര്‍​ക്ക​ട, നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് വാ​ര്‍​ഡു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു കോ​വി​ഡ് വാ​ര്‍​ഡി​ലു​ള്ള​വ​രു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ളും ഭ​ക്ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കും. ആ​ന്‍റി​ജ​ന്‍ കി​റ്റ്, പി​പി​ഇ കി​റ്റ്, തെ​ര്‍​മ​ല്‍ സ്കാ​ന​ര്‍ തു​ട​ങ്ങി​യ​വ വാ​ങ്ങി ന​ല്‍​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.