വ​നി​താ കോ​വി​ഡ് ആ​ശു​പ​ത്രി ഇ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും
Tuesday, May 4, 2021 11:53 PM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ആ​ദ്യ താ​ത്കാ​ലി​ക വ​നി​താ കോ​വി​ഡ് ആ​ശു​പ​ത്രി ഇ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.​എ​ന്നാ​ൽ രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞെ​ങ്കി​ലും ത​ന​ത് ഫ​ണ്ടി​ല്ലാ​തെ ന​ട്ടം തി​രി​യു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സി​എ​ഫ്എ​ൽ​ടി​സി​ക​ൾ തു​ട​ങ്ങാ​ൻ മ​ടി​യെ​ന്ന് ആ​രോ​പ​ണം ശ​ക്ത​മാ​കു​ക​യാ​ണ്.​ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വെ​ങ്ങാ​നൂ​ർ നീ​ലി​കേ​ശി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​യാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.​
കോ​വി​ഡ് ബാ​ധി​ത​രാ​യ എ​ഴു​പ​ത് വ​നി​ത​ക​ളെ കി​ട​ത്തി​ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ളു​ടെ ഒ​രു​ക്കം ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി.​വി​ഴി​ഞ്ഞം സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​മീ​ല, മു​ക്കോ​ല പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സോ​ജ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജി, സ​ജു​കു​മാ​ർ എ​ന്നി​വ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മെ​ത്തി പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി.