സി​പി​എം മു​ൻ​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
Thursday, May 6, 2021 11:39 PM IST
വി​ഴി​ഞ്ഞം: സി​പി​എം വി​ഴി​ഞ്ഞം മു​ൻ​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നും വാ​ഹ​ന​ത്തി​നും നേ​രെ ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. വീ​ടി​ന്‍റെ ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും അ​ടി​ച്ച് ത​ക​ർ​ത്ത​സം​ഘം വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ന് സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. വെ​ങ്ങാ​നൂ​ർ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി പ​ഴ​വി​ള കോ​ത​റ​ത്ത​ല വീ​ട്ടി​ൽ സ​നി​താ ഭ​വ​നി​ൽ വി​ഴി​ഞ്ഞം സ്റ്റാ​ൻ​ലി​യു​ടെ കാ​റിനും വീ​ടി​നും നേ​രെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മം ന​ട​ത്തി​യ​വ​രു​ടെ കു​ടും​ബ​ത്തി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ളി​ൽ താ​ൻ ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് നേ​ര​ത്തെ ത​ന്നെ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് സ്റ്റാ​ൻ​ലി പ​റ​ഞ്ഞു . ആ​ദ്യം കാ​റി​ന്‍റെ ചി​ല്ല് അ​ടി​ച്ച് പൊ​ട്ടി​ച്ച​ത​റി​ഞ്ഞ് വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​തേ സം​ഘ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് പേ​ർ രാ​ത്രി​യോ​ടെ ബൈ​ക്കി​ൽ എ​ത്തി വാ​ൾ കാ​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷം വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി വാ​തി​ലും ജ​ന​ൽ ചി​ല്ലു​ക​ളും അ​ടി​ച്ച് ത​ക​ർ​ത്ത​ത്. പേ​ടി​ച്ച് ബ​ഹ​ളം വെ​ച്ച വീ​ട്ടു​കാ​രെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽപ​റ​യു​ന്നു. പ​രാ​തി യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണമാ​രം​ഭി​ച്ചു .